ഐഒബിക്ക് 454 കോടി അറ്റാദായം
ഐഒബിക്ക് 454 കോടി അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തികവർഷം മൂന്നാം പാദത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് (ഐഒബി) 454 കോടി രൂപ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലത്തെ 213 കോടിയിൽ നിന്ന് 113 ശതമാനമാണ് വർധന.

അതേ സമയം, പ്രവർത്തനലാഭം 12 ശതമാനം കുറഞ്ഞ് മുൻവർഷത്തെ 1,731 കോടിയിൽ നിന്ന് 1,527 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 12.19 ശതമാനത്തിൽ നിന്ന് 10.4 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 3.13 ശതമാനത്തിൽ നിന്ന് 2.63 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ആദ്യ ഒമ്പതു മാസക്കാലത്ത് അറ്റാദായം മുൻവർഷത്തെ 482 കോടിയിൽ നിന്ന് 1,157 കോടിയായി വർധിച്ചു.