എസ്ബിഐ‌യും യു ഗ്രോ ക്യാപിറ്റലും കരാറിൽ ഒപ്പുവച്ചു
എസ്ബിഐ‌യും  യു ഗ്രോ ക്യാപിറ്റലും  കരാറിൽ ഒപ്പുവച്ചു
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് യു ഗ്രോ ക്യാപിറ്റലുമായി പുതിയ സഹ വായ്പാ വിതരണ (കോ ലെന്ഡിംഗ്) കരാറിൽ ഒപ്പുവച്ചു.

എസ്ബിഐ ചെയർമാൻ ദിനേഷ് ഖാര, എസ്ബിഐ റീട്ടെൽ ആൻഡ് ഡിജിറ്റല് ബാങ്കിംഗ് മാനേജിംഗ് ഡയറക്ടർ സി.എസ് സെട്ടി, യു ഗ്രോ ക്യാപിറ്റൽ എക്സിക്യുട്ടീവ് ചെയർമാനും എംഡിയുമായ സചീന്ദ്ര നാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.

‘‘സഹ വായ്പാ വിതരണ പരിപാടിയി യു ഗ്രോ ക്യാപിറ്റലുമായി കൈകോർക്കുന്നതിൽ ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു. ഈ സഹകരണം, കൂടുതൽ എംഎസ്എംഇകളിലേക്ക് ഞങ്ങളുടെ വായ്പാ വിതരണം വിപുലൂകരിക്കാൻ ലക്ഷ്യമിടുന്നതുപോലെ ഞങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തും. ഇത്തരം പങ്കാളിത്തങ്ങൾ രാജ്യത്തെ എംഎസ്എംഇകള്ക്ക് ഫലപ്രദവും താങ്ങാവുന്നതുമായ വായ്പാ ലഭ്യത ത്വരിതപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുമായി പൊരുത്തപ്പെടുന്നതാണ്. സാമ്പത്തിക ഉള്പ്പെടുത്തലിലൂടെ ആത്മനിർഭൻ ഭാരത് കെട്ടിപ്പടുക്കുന്നതിന് ഇത് വലിയ സംഭാവന നല്കുകയും ചെയ്യും.'' എസ്ബിഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു.


എംഎസ്എംഇകൾക്കുള്ള വായ്പ ഒഴുക്ക് വർധിപ്പിക്കുന്നതിനും ആ മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി എസ്ബിഐ കൂടുതൽ എന്ബിഎഫ്സികളുമായി സഹ വായ്പാ സഹകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.