മുടിക്കു കരുത്തു നല്‍കുന്ന ഭക്ഷണം
മുടിക്കു കരുത്തു നല്‍കുന്ന ഭക്ഷണം
Tuesday, April 16, 2019 5:31 PM IST
ചര്‍മം പോലെതന്നെ ശാരീരിക ആരോഗ്യത്തിന്റെ പ്രതിഫലനമാണ് കരുത്തും അഴകുമുള്ള മുടി. ശരീരസൗന്ദര്യത്തിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ് മുടിയുടെ അഴക്. ഒരാളുടെ മുടി വര്‍ഷത്തില്‍ ആറിഞ്ചോളമാണ് വളരുക. പ്രായവും പാരമ്പര്യവും ആരോഗ്യസ്ഥിതിയും അടക്കമുള്ള ഘടകങ്ങള്‍ മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുമുണ്ട്. ജനിതക ഘടനയെയും പ്രായത്തെയും മാറ്റാന്‍ നമുക്ക് സാധ്യമല്ല. എന്നാല്‍ ശരിയായ പോഷണത്തിലൂടെ മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ നമുക്ക് സാധിക്കും. ശരിയായ പോഷകങ്ങള്‍ ശരിയായ അളവില്‍ ദിവസേന ഉള്‍പ്പെടുത്തിയാല്‍ മുടി നല്ല കരുത്തോടെ പൊഴിയാതെ, പൊട്ടി അടരാതെ നില്‍ക്കും. മുടിയുടെ അഴകിലും കരുത്തിലും വളര്‍ച്ചയിലും മുഖ്യപങ്ക് വഹിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം...

മുട്ട

സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മുട്ടയുടെ വെള്ളയും ബയോട്ടിന്‍ എന്ന ജീവകം (വിറ്റാമിന്‍ ബി7) കൊണ്ട് സന്തുഷ്ട മായ മുട്ടയുടെ മഞ്ഞയും മുടി വളര്‍ച്ചയ്ക്ക് ഒരേപോലെ പ്രധാനപ്പെട്ടതാണ്. കെരാറ്റിന്‍ എന്ന ഹെയര്‍ പ്രോട്ടീന്‍ ബയോട്ടിന്റെ സഹായത്താലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. പ്രോട്ടീന്റെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകുന്നുവെന്ന് പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിനാവശ്യമായ മറ്റ് പ്രധാന പോഷകങ്ങളായ സിങ്ക്, സെലീനിയം എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു.

കരള്‍

മുടിയുടെ ആരോഗ്യത്തെയും വളര്‍ച്ചയെയും സ്വാധീനിക്കുന്ന ബയോട്ടിക് വിറ്റാമിന്‍, അയണ്‍ മുതലായ പോഷകങ്ങള്‍ കരളില്‍ ധാരാളമായി അടങ്ങിയിുണ്ട്. ശരീരത്തില്‍ ബയോിന്‍ സംഭരിച്ചിരിക്കുന്നത് കരളിലാണ്.

നട്‌സ് ആന്‍ഡ് സീഡ്‌സ്

വിറ്റാമിന്‍ ഇ യുടെ പ്രധാന സ്രോതസാണ് നട്‌സ്. ബദാം, പിസ്ത, കപ്പലണ്ടി എന്നിവയെപ്പോലെത്തന്നെ സൂര്യകാന്തി ഉള്‍പ്പടെയുള്ളവയുടെ വിത്തുകളും മുടി വളര്‍ച്ചയ്ക്ക് അത്യുത്തമം തന്നെ. നാച്വറല്‍ ആന്റി ഓക്‌സിഡന്റായ വിറ്റാമിന്‍ ഇ മുടിക്ക് കരുത്തും തിളക്കവും പ്രധാനം ചെയ്യുന്നു.


നെല്ലിക്ക, പേരയ്ക്ക, സ്‌ട്രോബറി

ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്ന പ്രധാന ഘടകമാണ് വിറ്റാമിന്‍ സി. നെല്ലിക്ക, പേരയ്ക്ക, സ്‌ട്രോബറി എന്നിവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകും എന്നത് കൂടി കൂിവായിച്ചാല്‍ ഇവയുടെ പ്രാധാന്യം എളുപ്പത്തില്‍ മനസിലാകും.

ചീര

ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളാല്‍ സമ്പുഷ്ടമായ ചീര മുടി വളര്‍ച്ചയെ സഹായിക്കുന്നു. വരണ്ട ചര്‍മത്തില്‍ നിന്നും തലയോിക്കു സംരക്ഷണം നല്‍കുന്ന സീബം ഉല്‍പാദനത്തിന് വിറ്റാമിന്‍ എ അത്യാവശ്യമാണ്.

മത്സ്യം

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ മത്തി, അയല, ചൂരപോലുള്ള മീനുകള്‍ കേശസംരക്ഷണത്തിന് വളരെ നല്ലതാണ്.

ഇതു ശ്രദ്ധിക്കാം

ശരിയായ അളവില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതും ശാരീരിക ആരോഗ്യത്തിന്റെയും കേശ സംരക്ഷണത്തിന്റെയും പ്രധാന ഘടകം തന്നെയാണ്. ദിവസേന രണ്ടു ലിറ്ററില്‍ കുറയാതെ വെള്ളം കുടിക്കുന്നത് ആരോഗ്യമുള്ള മുടിക്ക് അത്യന്താപേക്ഷിതമാണ്. നിങ്ങള്‍ എന്തു കഴിക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മുടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനില്‍ക്കുക. പ്രോട്ടീന്‍, ബയോട്ടിന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഒമേഗ ഫാറ്റി ആസിഡുകള്‍, ഇരുമ്പ് എന്നിവയുടെ അഭാവം മുടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുകയോ മുടികൊഴിച്ചിലിന് കാരണമാകുകയോ ചെയ്യാം. ഈ പോഷകക്കുറവുകള്‍ കണ്ടെത്തി പരിഹരിച്ചാല്‍ നിങ്ങള്‍ക്കും ആരോഗ്യകരമായ മുടി സ്വന്തമാക്കാം.

അശ്വതി ഗോപന്‍
സീനിയര്‍ ഡയറ്റീഷന്‍

സിമി വര്‍ഗീസ്
ഡയറ്റീഷന്‍, മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ്
ഡയബറ്റിക് കെയര്‍ സെന്റര്‍, കുളനട