ആ​രു​ടെ​യും മ​നം മ​യ​ക്കും ഈ ​കാ​ഴ്ച..! ഹ​രി​ദാ​സി​ന്‍റെ തോ​ട്ട​ത്തി​ൽ സ്വ​ർ​ഗ​ത്തി​ലെ ക​നി വി​ള​ഞ്ഞു
ആ​രു​ടെ​യും മ​നം മ​യ​ക്കും ഈ ​കാ​ഴ്ച..! ഹ​രി​ദാ​സി​ന്‍റെ തോ​ട്ട​ത്തി​ൽ സ്വ​ർ​ഗ​ത്തി​ലെ ക​നി വി​ള​ഞ്ഞു
Monday, December 2, 2024 1:04 PM IST
ഡൊമി​നി​ക് ജോ​സ​ഫ്
കു​ട്ടം​പേ​രൂ​ർ വാ​ണി​ല്ല​ത്തി​ൽ ഹ​രി​ദാ​സി​ന്‍റെ വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ നി​റ​യെ പ​ല​ത​ര​ത്തി​ലു​ള്ള കൃ​ഷി​ക​ളാ​ണ്. ഇ​പ്പോ​ൾ സ്വ​ർ​ഗ​ത്തി​ലെ ക​നി​യാ​യ ഗാ​ഗ് ഫ്രൂ​ട്ട് വി​ള​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് ആ​രു​ടെ​യും മ​നം മ​യ​ക്കും. സ്വ​ർ​ഗ​ത്തി​ലെ ക​നി (ഹെ​വ​ൻ ഫ്രൂ​ട്ട്) എ​ന്ന അ​പ​ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ഗാ​ഗ് ഫ്രൂ​ട്ടി​ന്‍റെ ദേ​ശം വി​യ​റ്റ്നാ​മാ​ണ്.

നാ​ഗാലാ​ൻഡ് വാ​ട്ട​ർ അ​ഥോറിറ്റി​യി​ൽനി​ന്നു ജൂ​ണിയ​ർ എ​ൻ​ജി​നിയ​റാ​യി വി​ര​മി​ച്ച ഹ​രി​ദാ​സ് ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യി​ൽനി​ന്ന് അ​റു​ന്നൂ​റ് രൂ​പ​യ്ക്ക് ഒ​രു ഗാ​ഗ് ഫ്രൂ​ട്ട് വാ​ങ്ങി അ​തിന്‍റെ വി​ത്തു​ക​ൾ മു​ള​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് തൈ​ക​ൾ വ​ച്ച​തി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് പെ​ൺ വ​ർ​ഗ​ത്തി​ലു​ണ്ടാ​യ​ത്.

കു​മ്മാ​യം വി​ത​റി​യ കു​ഴി​യി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച് വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ലേ​ക്ക് പ​ട​ർ​ത്തി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ന​ന​ച്ച് കൊ​ടു​ക്കും. ജൈ​വ​വള​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പംനി​ന്ന് പ​രി​ച​രി​ച്ച​പ്പോ​ൾ ഫ​ലം ക​ണ്ടു. പ​ഴം മു​റി​ച്ചാ​ൽ ക​ടും​ചു​വ​പ്പ് നി​റ​ത്തി​ലാ​ണ് അ​ക​ത്തെ ചു​ള​ക​ൾ കാ​ണു​ക.

പ​ഴം പാ​ക​മാ​കു​ന്ന​തു​വ​രെ നാ​ലു നി​റ​ങ്ങ​ളി​ൽ ഗാ​ഗ് ഫ്രൂ​ട്ടി​നെ കാ​ണാ​ൻ പ​റ്റും. പ​ച്ച​യി​ൽ തു​ട​ങ്ങി ചു​വ​പ്പി​ലെ​ത്തു​മ്പോ​ഴാ​ണ് പ​ഴം വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​കു​ന്ന​ത്. ഒ​രു ചെ​ടി​യി​ൽ​നി​ന്ന് വ​ർ​ഷ​ങ്ങ​ളോ​ളം കാ​യ്ഫ​ലം ല​ഭി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. പ​ഴം ജ്യൂ​സാ​യും ഇ​ല തോ​ര​ൻവ​ച്ചും ഉ​പ​യോ​ഗി​ക്കാം.


ഇ​ല മു​ത​ൽ വി​ത്തുവ​രെ ഗു​ണ​ങ്ങ​ൾ നി​റ​ഞ്ഞ ഗാ​ഗ് ഫ്രൂ​ട്ടി​ന് പാ​വ​ലി​നോ​ട് സാ​മ്യ​മു​ള്ള​തി​നാ​ൽ മ​ധു​രപ്പാ​വ​ൽ എ​ന്ന പേ​രും വി​ളി​ക്കാ​റു​ണ്ട്. ശാ​സ്ത്രീ​യ​നാ​മം മോ​ർ​മോ​ഡി​ക്ക കൊ​ച്ചി​ൻ ച​യ്‌​നേ​ൻ​സി​സ് എ​ന്നാ​ണ്.

1000 മു​ത​ൽ 1500 രൂ​പ​വ​രെ​യാ​ണ് വി​പ​ണി​യി​ൽ ഗാ​ഗ് ഫ്രൂ​ട്ടി​ന്‍റെ കി​ലോ​ഗ്രാം വി​ല. വ​ലി​യ ഒ​രു പ​ഴ​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 10 മു​ത​ൽ 20 വ​രെ വി​ത്തു​ക​ൾ ല​ഭി​ക്കും. നേ​രി​യ ച​വ​ർ​പ്പ് രു​ചി​യു​ണ്ടെ​ങ്കി​ലും വി​റ്റാ​മി​ൻ സി, ​മൂ​ല​ക​ങ്ങ​ൾ, ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​ണ് ഈ ​അ​പൂ​ർ​വ പ​ഴം.

മാ​ന്നാ​ർ കൃ​ഷി ഓ​ഫീ​സ​ർ പി.​സി. ഹ​രി​കു​മാ​ർ വീ​ട്ടി​ലെ​ത്തി ഹ​രി​ദാ​സി​ന് കൃ​ഷി​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഹ​രി​ദാ​സി​ന്‍റെ ഭാ​ര്യ ഗീ​ത ഹ​രി​ദാ​സും കൃ​ഷി​ക്ക് പി​ന്തു​ണ ന​ൽ​കി ഒ​പ്പ​മു​ണ്ട്.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ജോ​ലി ചെ​യ്യു​ന്ന സു​ധി​ൻ ഹ​രി​കൃ​ഷ്ണ​യും അ​ബു​ദാ​ബി​യി​ലു​ള്ള നി​ധി​ൻ ഹ​രി​കൃ​ഷ്ണ​യു​മാ​ണ് ഇ​വ​രു​ടെ മ​ക്ക​ൾ. ഡോ.​ സ്വാ​തി കൃ​ഷ്ണ, നീ​തു​ച​ന്ദ്ര​ൻ എ​ന്നി​വ​ർ മ​രു​മ​ക്ക​ളാ​ണ്.