ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
Monday, January 11, 2021 4:26 PM IST
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്‍പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവുകടല്‍ സ്ഥിതിചെയ്യുന്നത്. ഇസ്രയേല്‍, ജോര്‍ദാന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ജോര്‍ദാന്‍ സമതലത്തില്‍ കിടക്കുന്ന ഒരു ഉപ്പുജല തടാകമാണ് ചാവുകടല്‍. ഏറ്റവും കൂടിയ നീളം 50 കിലോമീറ്ററും വീതി 15 കിലോമീറ്ററും. 200 മീറ്ററാണു ശരാശരി ആഴം. ചാവുകടലിന് 135 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീരമുണ്ട്. ചാവുകടലിന്റെ മധ്യത്തിലൂടെയാണ് ഇസ്രയേല്‍, ജോര്‍ദാന്‍ രാജ്യങ്ങളുടെ അതിര്‍ത്തിരേഖ കടന്നുപോകുന്നത്. ജോര്‍ദാന്‍ നദിയാണ് ചാവുകടലിന്റെ പ്രധാന ജലസ്രോതസ്. കൂടാതെ മഴവെള്ളവും ഏതാനും ചില കൊച്ചരുവികളും. ചാവുകടലില്‍നിന്നു പുഴകളൊന്നും ഒഴുകിപ്പോകുന്നില്ല.

അനേകലക്ഷം വര്‍ഷംകൊണ്ടാണ് ചാവുകടല്‍ ഇന്നത്തെ രൂപത്തിലെത്തിയത്. വലുപ്പക്കൂടുതലുണ്ടായിരുന്ന ചാവുകടല്‍ ചുരുങ്ങുംതോറും അതിലെ വെള്ളത്തിന്റെ സാന്ദ്രത കൂടിക്കൂടിവന്നു. ഇന്നത്തേതില്‍നിന്ന് 100 മീറ്ററെങ്കിലും ഉയരെ, വളരെ വിസ്തൃതമായാണ് 10,000 വര്‍ഷംമുന്‍പ് ചാവുകടല്‍ കിടന്നിരുന്നത്. ഭൂകമ്പം, അഗ്നിപര്‍വത സ്‌ഫോടനം മുതലായ ഭൗമപ്രതിഭാസങ്ങള്‍ ചാവുകടലിന്റെ പ്രത്യേകതകള്‍ക്കു കാരണമായിുണ്ട്. മരുഭൂമിയിലെ പച്ചപ്പില്ലാത്ത വരണ്ട മലകളാല്‍ ചുറ്റപ്പെ്, സമുദ്രനിരപ്പില്‍നിന്ന് 400 മീറ്റര്‍ താഴെയായാണ് ചാവുകടലിന്റെ സ്ഥാ്യൂം. ഈ തടാകത്തിലെ വെള്ളത്തില്‍ കാത്സ്യം, മഗ്നീഷ്യം, ബ്രോമൈഡ്, സോഡിയം, പൊാസ്യം മുതലായ 21 ഇനം ധാതുലവണങ്ങളുടെ സാന്നിധ്യമുണ്ട്. മാത്രമല്ല, സാധാരണ സമുദ്രജലത്തെക്കാള്‍ ഏകദേശം പത്തുമടങ്ങു കൂടുതലാണ് ഇതിലുള്ള ഉപ്പിന്റെ അളവ്. ഇക്കാരണങ്ങളാല്‍ ജലജീവികള്‍ക്കോ ജലസസ്യങ്ങള്‍ക്കോ വളരാന്‍ അനുയോജ്യമായ ആവാസവ്യവസ്ഥ ചാവുകടലില്‍ ഇല്ല. സാന്ദ്രതകൂടിയ വെള്ളമായതിനാല്‍ മനുഷ്യര്‍ക്കു ചാവുകടലില്‍ മുങ്ങിപ്പോകാതെ കിടക്കാന്‍ കഴിയും.

ചാവുകടലിനുചുറ്റും മരുഭൂമി ആയതിനാല്‍ ചെടികളില്‍നിന്നുള്ള പൂമ്പൊടിയോ മനുഷ്യവാസം കുറവായതിനാല്‍ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്തതിനാല്‍ അന്തരീക്ഷവായു ശുദ്ധമാണ്. എല്ലാദിവസവും സൂര്യപ്രകാശവും ലഭിക്കും. മഴ വളരെ കുറവാണ്. (രണ്ടു മുതല്‍ നാല് മില്ലിമീറ്റര്‍ വരെ മാത്രം.) ധാതുലവണങ്ങളുടെ സാന്നിധ്യംമൂലം ചാവുകടലില്‍ കുളിക്കുന്നതും തീരത്തെ ചെളി ശരീരത്തില്‍ പൂശുന്നതും പുരാതനകാലംമുതല്‍ സൗഖ്യദായകമായി കരുതപ്പെിരുന്നു. ശരീരവേദന, നടുവേദന, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കുള്ള സിദ്ധൗഷധമായി അന്നും ഇന്നും ചാവുകടല്‍ സ്‌നാനവും ചെളിയഭിഷേക'വും ഉപയോഗിക്കുന്നുണ്ട്. വലിയ ഹേറോദ് രാജാവ് (ബി.സി. 37എ.ഡി. 4) ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍, ചാവുകടലിനടുത്തുള്ള ജെറീക്കോയില്‍ ഒരു കൊാരംതന്നെ പണികഴിപ്പിക്കുകയുണ്ടായി. ചാവുകടല്‍ തീരത്തെ ആദ്യത്തെ റിസോര്‍ട്ട് ആയിരിക്കണം അത്.



രോഗങ്ങള്‍ക്കുള്ള ഔഷധം

ചാവുകടല്‍ തീരത്തെ ചെളി സോറിയാസിസ് രോഗമുള്ള ഭാഗത്തു പുരുന്നത് രോഗശാന്തി നല്‍കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിുണ്ട്. ചര്‍മം എപ്പോഴും ഈര്‍പ്പരഹിതമായി അനുഭവപ്പെടുന്നവര്‍ക്ക് ചാവുകടല്‍ത്തീരത്തെ ചെളി ഗുണകരമാണ്. ചര്‍മത്തിലെ മാലിന്യങ്ങളും മൃതകോശങ്ങളും നീക്കംചെയ്യാന്‍ ഈ ചെളി ദേഹമാസകലം പുരാവുന്നതാണ്. പ്രകൃതിചികിത്സയില്‍ മണ്ണിനുള്ള സ്ഥാനം ചാവുകടല്‍തീരത്തും അംഗീകരിച്ചിരിക്കുകയാണ്.

വാതസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ചാവുകടല്‍തീരത്തെ ചെളിസ്‌നാനം ഗുണകരമാണ്. ചെറുതായി ചൂടാക്കിയ മണ്‍പാക്കറ്റുകള്‍കൊണ്ട് വാതമുള്ള ഭാഗത്ത് 20 മിനിറ്റോളം കിഴി കുത്തുന്നത് ഉപകാരപ്രദമായി കണ്ടിുണ്ട്. ദിവസത്തില്‍ ഒരു പ്രാവശ്യം രണ്ടാഴ്ചക്കാലം ഈ ചികിത്സാരീതി തുടരണം. മുന്‍പറഞ്ഞതുപോലെ ചൂടാക്കിയ ചെളികൊണ്ടുള്ള കിഴി പുറംവേദന ശമിപ്പിക്കുമെന്നും അവകാശവാദമുണ്ട്.

മുഖക്കുരുവിനും ഫലപ്രദമായ ചികിത്സയായി ചാവുകടല്‍തീരത്തെ ചെളി ഉപയോഗപ്പെടുന്നുണ്ട്. മനുഷ്യചര്‍മത്തില്‍ വസിക്കുന്ന ഉപദ്രവകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഈ ചെളിക്കു കെല്പുണ്ട്. ചെളികൊണ്ടു മുഖംപൊത്തി, ശരീരം മുഴുവന്‍ ചെൡഅഭിഷിക്തരായി വിശ്രമിക്കുന്ന അനേകം ആളുകളെ തീരങ്ങളിലും ഹോല്‍ മുറ്റങ്ങളിലും കാണാം. ചാവുകടലില്‍നിന്നുള്ള ലവണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്രീമുകളും ലേപനങ്ങളും ധാരാളമുണ്ട്. അവയുടെ ഉല്പാദനവും വിപണനവും വലിയ വ്യാപാരമായി വളര്‍ന്നിുണ്ട്.

ചാവുകടല്‍ത്തീരത്തെ ചെളി ദേഹത്തു പുരാന്‍ മാത്രമേ ഉപയോഗിക്കാവൂ. ലോഹാംശമുള്ളതുകൊണ്ട് അകത്തുചെന്നാല്‍ അപകടമാണ്. മാത്രമല്ല, നിക്കല്‍, ക്രോമിയം എന്നിവയോട് അലര്‍ജിയുള്ളവര്‍ ദേഹത്തു പുരുന്നതും നല്ലതല്ല.

ഇപ്പോള്‍ കേരളത്തില്‍നിന്നു ധാരാളം ആളുകള്‍ ഇസ്രയേലില്‍ തീര്‍ഥാടനത്തിനും കാര്‍ഷിക, വ്യാവസായിക ആവശ്യങ്ങള്‍ക്കും പോകാറുണ്ട്. ജോര്‍ദാനില്‍നിന്നോ ഇസ്രയേലില്‍നിന്നോ ചാവുകടലിന്റെ തീരത്തേക്കു പോകാം. ഇരുവശത്തുമായി അനേകം ബീച്ചുകളുണ്ട്; ഓരോ ബീച്ചിലും നിരവധി ഹോലുകളും. ചാവുകടല്‍ തീരത്തേക്ക് ജെറൂസലമില്‍നിന്ന് 50 കിലോമീറ്ററും ജെറീക്കോയില്‍നിന്ന് 20 കിലോമീറ്ററും അാനില്‍നിന്ന് 60 കിലോമീറ്ററുമാണു ദൂരം.

ജെറി ജോര്‍ജ്‌