ചെന്നൈയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 240 ഒഴിവുകളുണ്ട്. 2020, 2021, 2022, 2023, 2024 എന്നീ വർഷങ്ങളിൽ ബിരുദം/എൻജിനിയറിംഗ് ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് അവസരം. പരിശീലനം ഒരുവർഷത്തേക്കാണ്.
ടെക്നീഷൻ അപ്രന്റിസ്
ഒഴിവ്-120 (മെക്കാനിക്കൽ എൻജിനിയറിംഗ്-20, സിവിൽ എൻജിനിയറിംഗ്-20, ഇലക്ട്രിക്കൽ എൻജിനിയറിംഗ്-20, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്-20, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്/ ഇലക്ട്രോണിക്സ് -20, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിംഗ്/ ഇൻസ്ട്രുമെന്റേഷൻ-20).
സ്റ്റൈപ്പൻഡ്: 10,500 രൂപ. യോഗ്യത: ഫുൾടൈം എൻജിനീയറിംഗ് / ടെക്നോളജി ഡിപ്ലോമ.
ഗ്രാജുവേറ്റ് അപ്രന്റിസ്
ഒഴിവ് -120. സ്റ്റൈപ്പൻഡ്: 11,500 രൂപ. യോഗ്യത: ആർട്സ്/ സയൻസ്/ കൊമേഴ്സ്/ ഹ്യൂമാനിറ്റീസ് വിഷയങ്ങളിലുള്ള ഫുൾടൈം ബിരുദം.
നിലവിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും ഒന്നോ അതിലധികമോ വർഷത്തെ പ്ര വൃത്തിപരിചയമുള്ളവരും അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപ്രന്റിസ്ഷിപ്പ് പോർട്ടലിലെ (NATS) രജിസ്ട്രേഷനുശേഷമാണ് അപേക്ഷിക്കേണ്ടത്. അപ്രന്റിസ്ഷിപ്പ് പോർട്ടലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 29.
വിശദവിവരങ്ങൾക്ക് www.boat-srp.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
www.boat-srp.com