വിവിധ വകുപ്പുകളിലായി 55 തസ്തികയിലെ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 16 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 5 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 32 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 30.09.2024. അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: ഒക്ടോബർ 30 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പൊതുമരാമത്ത് (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ഹാൻടെക്സിൽ സെയിൽസ്മാൻ ഗ്രേഡ്-2/സെയിൽസ് വുമൺ ഗ്രേഡ്-2, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ, വ്യവസായ പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ്),
നിയമ വകുപ്പിൽ (ഗവൺമെന്റ് സെക്രട്ടേറിയറ്റ്) അസിസ്റ്റന്റ് തമിഴ് ട്രാൻസ്ലേറ്റർ ഗ്രേഡ്-2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിംഗ് ആൻഡ് ഗാർമെന്റ് മേക്കിംഗ് ട്രെയിനിംഗ് സെന്റർ, ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്-2, ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷൻ ഗ്രേഡ്-2, ഹാർബർ എൻജിനിയറിംഗിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-3 (സിവിൽ)/ഓവർസിയർ ഗ്രേഡ് -3 (സിവിൽ), കയർഫെഡിൽ കെമിസ്റ്റ്, കേരള സെറാമിക്സ് ലിമിറ്റഡിൽ മൈൻസ് മേറ്റ്, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ ബ്ലാക്സ്മിത്ത് ഇൻസ്ട്രക്ടർ, ഹൈസ്കൂൾ ടീച്ചർ തുടങ്ങിയവ.
തസ്തികമാറ്റം വഴി: ജല അഥോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (സർവേയർ), കയർഫെഡിൽ കെമിസ്റ്റ്, ഹാൻടെക്സിൽ സെയിൽസ്മാൻ ഗ്രേഡ്-2/സെയിൽസ് വുമൺ ഗ്രേഡ്-2, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക് (വിമുക്തഭടന്മാർ) എന്നീ തസ്തികകളിൽ
പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്: ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്-2 എന്നീ 2 തസ്തികയിൽ സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, ഇന്ത്യ റിസർവ് ബറ്റാലിയൻ (റെഗുലർ വിംഗ്) പോലീസ് കോൺസ്റ്റബിൾ, കെഎസ്എഫ്ഇയിൽ പ്യൂൺ-വാച്ച്മാൻ, വാട്ടർ അഥോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫീസർ തുടങ്ങിയവ.
വിശദാംശങ്ങൾക്കും അപേക്ഷ നൽകുന്നതിനും കേരള പിഎസ്സി വെബ്സൈറ്റ് സന്ദർശിക്കുക.
www.keralapsc.gov.in