കേരള ഹൈക്കോടതിയിൽ ടെക്നിക്കൽ പേഴ്സണാകാൻ അവസരം. സംസ്ഥാനത്തെ വിവിധ ജില്ലാ കോടതികളിലെ ഇ-സേവാ കേന്ദ്രങ്ങളിലാണ് നിയമനം. 159 ഒഴിവുണ്ട്. ഒരുവർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. പിന്നീട് നീട്ടിയേക്കാം.
ശമ്പളം: 15,000 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ, അംഗീകൃത സിഎസ്സി കേന്ദ്രങ്ങൾ/അക്ഷയ കേന്ദ്രങ്ങൾ/കോടതിയിലെ ഇ-സേവാ കേന്ദ്രങ്ങൾ/ഐടി ഹെൽപ്പ് ഡെസ്ക്/ഐടി കോൾ സെന്റർ എന്നിവയിലേതെങ്കിലുമൊന്നിലുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും കോടതികളിൽ ഇ-ഫില്ലിംഗ് അസിസ്റ്റന്റായി ജോലി ചെയ്തവരായിരിക്കണം.
പ്രായം: 1983 ജനുവരി രണ്ടിനോ അതിനു ശേഷമോ ജനിച്ചവരാകണം. അപേക്ഷകർ ഏതെങ്കിലുമൊരു ജില്ലയിലേക്ക് അപേക്ഷിച്ചാൽ മതിയാവും. തെരഞ്ഞെടുപ്പ്: നേരിട്ടുള്ള അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ: https://hckrecruitment, keralacourts.in’എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം ഇതേ വെബ്സൈറ്റ് മുഖേന വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ ഫോട്ടോ (വെള്ള/ലൈറ്റ് കളർ പശ്ചാത്തലത്തിലുള്ളത്), ഒപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ അപ്ലോഡ് ചെയ്യണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 10.