കെഎസ്ആർടിസിയിൽ ജില്ലാ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാർ നിയമനം. 500ൽ അധികം ഒഴിവ് ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത. പ്രായം, ശമ്പളം:
ഡ്രൈവർ: മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 3 വർഷ ഡ്രൈവിംഗ് പരിചയം ഹെവി ഡ്രൈവിംഗ് ലൈസൻസ്, 25- 55: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണി ക്കൂറിനു 130 രൂപ അധിക സമയ അലവൻസായി നൽകും.
അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ (ഓട്ടോ): ഓട്ടോമൊബൈൽ /മെക്കാനിക്കൽ/ മെക്കാനിക്കൽ ഓട്ടോമൊബൈൽ ബിടെക് ബിരുദം, സമാന മേഖലയിൽ 2 വർഷ പരിചയം; 45; 35,000.
മെക്കാനിക് (ഓട്ടോ/ഇലക്ട്രിക്കൽ):
ഡീസൽ മെക്കാനിക്/എംഎംവി/ ഓട്ടോ ഇലക്ട്രീഷൻ ഇലക്ട്രിക്കൽ ആൻഡ് മെക്കാട്രോണിക്സ് ഐടിഐ ട്രേഡ് പാസ് സമാന മേഖലയിൽ ഒരു വർഷ പരിചയം; 45; 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ.
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകണം. ഡ്രൈവിംഗ് ടെസ്റ്റ്. ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി തയാറാക്കുന്ന റാങ്ക് ലിസ്റ്റ് മുഖേനയായിരിക്കും തെരഞ്ഞെടുപ്പ്.
ശബരിമല സ്പെഷൽ സർവീസ് കാര്യക്ഷമമായി നടത്തുന്നതിന്റെ ഭാഗമായാണു ഡ്രൈവർ, മെക്കാനിക് തസ്തികകളിലേക്കുള്ള നിയമനം.