സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിനു (C-DAC) കീഴിൽ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, മുംബൈ, നോയിഡ, പട്ന, പൂനെ, കൊൽക്കത്ത, ഗുവാഹത്തി സെന്ററുകളിലായി 921 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കൊച്ചിയിലും തിരുവനന്തപുരത്തുമായി 40 ഒഴിവുണ്ട്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഡിസംബർ 5 വരെ.
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ അവസരങ്ങൾ, യോഗ്യത, പ്രായം: =പ്രോജക്ട് അസോസിയേറ്റ് (എക്സ്പീരിയൻസ്ഡ്): ബിഇ/ബിടെക് മെക്കാനിക്കൽ, ഒരുവർഷ പരിചയം, 45.
=പ്രോജക്ട് അസോസിയേറ്റ് (ഫ്രഷർ): ബിഇ/ ബിടെക് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ); 30.
=പ്രോജക്ട് എൻജിനിയർ (എക്സ്പീരിയൻസ്ഡ്): ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി: 1-4 വർഷ പരിചയം: 45.
=പ്രോജക്ട് എൻജിനിയർ (ഫ്രഷർ): ബിഇ/ ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/എംടെക്/ തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി: 30.
=. പ്രോജക്ട് മാനേജർ: ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/എം.ടെക്/തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി, 9 വർഷ പരിചയം; 56.
=സീനിയർ പ്രോജക്ട് എൻജിനിയർ: ബിഇ/ ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/എംടെക്/ തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി, 4 വർഷ പരിചയം; 40.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റു വിശദാംശങ്ങൾക്കും: www.cdac.in
അവസാന തീയതി 11 ഡിസംബർ 5