50 ല​ക്ഷം രൂ​പ​യു​ടെ കാ​രു​ണ്യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Tuesday, December 24, 2024 3:31 PM IST
ബി​നോ​യി സെ​ബാ​സ്റ്റ്യ​ന്‍
ഡാ​ള​സ്‌: കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 50 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് ടെ​ക്സ​സി​ലെ പ്ര​വാ​സി സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഡാ​ള​സ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍.

അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ്‌ - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ര്‍​വിം​ഗ്‌ പ​സ​ന്ത്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ജൂ​ഡി ജോ​സ്‌ ആ​ണ് സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ലാ​യി സ​മ​ര്‍​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​പ​ദ്ധ​തി, മെ​ഡി​ക്ക​ല്‍ സ​ഹാ​യം, അ​നാ​ഥ​ശാ​ല​ക​ള്‍​ക്കു​ള്ള പ്ര​ത്യേ​ക സ​ഹാ​യം എ​ന്നീ മേ​ഖ​ല​ക​ൾ​ക്കാ​ണ് ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.



കേ​ര​ള​ത്തി​ലെ ല​യ​ണ്‍​സ്‌ ക്ല​ബു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മാ​യെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ഡാ​ള​സ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യി സ്പോ​ര്‍​ട്‌​സ്‌ ഉ​ള്‍​പ്പെ​ടെ സാ​ദ്ധ്യ​മാ​യ എ​ല്ലാ പ​രി​പാ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​കു​മെ​ന്ന്‌ ഫോ​മ സ​തേ​ണ്‍ റീ​ജിയൺ വൈ​സ്‌ പ്ര​സി​ഡ​ന്‍റാ​യ ബി​ജു ലോ​സ​ണ്‍ പ​റ​ഞ്ഞു.

വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ വ​ര്‍​ഗീ​സ്‌ ചാ​മ​ത്തി​ല്‍, വ്യ​വ​സാ​യി​യാ​യ സ​ജി നാ​യ​ര്‍, സു​നി​ല്‍ ത​ല​വ​ടി, ത​ങ്ക​ച്ച​ന്‍ ജോ​സ​ഫ്‌, രേ​ഷ്മ ജ​യ​ന്‍, സേ​വ്യ​ര്‍ ഫി​ലി​പ്പ്‌, ഫ്രാ​ന്‍​സി​സ്‌ സെ​ബാ​സ്റ്റ്യ​ന്‍, സ​ജി തോ​മ​സ്‌, സി​ന്‍​ജോ തോ​മ​സ്‌, ജ​യ​ന്‍ കൊ​ടി​യ​ത്ത്‌, സെ​യ്ജു വ​ര്‍​ഗീ​സ്‌, ശ്രീ​നാ​ഥ്‌ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ബൈ​ജു പി​ള്ള, ജോ​സ​ഫ്‌ ക​രി​യാ​മ്പു​ഴ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഫോ​മ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ എ​ല്ലാ ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പി​ന്തു​ണ​യും ജൂ​ഡി ജോ​സ്‌ നേ​തൃ​ത്വ​മേ​കു​ന്ന പു​തി​യ നേ​തൃ​ത്വ​ത്തി​നു ആ​ശം​സ​ക​ളും നേ​ര്‍​ന്നു.