കൈ​യ​ക്ഷ​ര​ത്തി​ന്‍റെ ലോ​ക​ത്തി​ൽ അ​ഭി​മാ​ന​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി
Monday, December 23, 2024 4:49 PM IST
തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ലെ ഹാ​ൻ​ഡ് റൈ​റ്റിം​ഗ് റി​പ്പ​യ​ർ സം​ഘ​ടി​പ്പി​ച്ച ലോ​ക കൈ​യ​ക്ഷ​ര മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഫേ​ബ സാ​റ സ​ജി. പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ പ്ല​സ്‌ ടു ​സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഫേ​ബ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത്.

എ​ഴു​ത്തിന്‍റെ മേ​ഖ​ല​യി​ൽ ഇ​തി​നോ​ട​കം ത​ന്‍റെ മി​ക​വ് തെ​ളി​യി​ച്ച ഫേ​ബ നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. 2023ലെ ​സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഉ​പ​ന്യാ​സ​ങ്ങ​ളി​ൽ എ ​ഗ്രേ​ഡ്, 2024ലെ ​സ​യ​ൻ​സ് ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ എ ​ഗ്രേ​ഡ്, പി.​സി. തോ​മ​സ് ഫൗ​ണ്ടേ​ഷ​ൻ ഉ​പ​ന്യാ​സ​ര​ച​ന​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി വി​ജ​യി​ച്ചു.

ലോ​ക ഹാ​ൻ​ഡ് റൈ​റ്റിംഗ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന അ​പൂ​ർ​വം ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ളാ​ണ് ഫേ​ബ എ​ന്ന​ത് വി​ജ​യ​ത്തി​ന്‍റെ തി​ള​ക്കം വ​ർ​ധി​പ്പി​ക്കു​ന്നു. നാ​ലാ​ഞ്ചി​റ ആ​ന​ന്ദ​ഭ​വ​നി​ൽ സ​ജി ജോ​സ​ഫി​ന്‍റെ​യും പ​ട്ടം സെന്‍റ് മേ​രീ​സ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ജെ​സി ജോ​ർ​ജിന്‍റെ​​യും മ​ക​ളാ​ണ് ഫേ​ബ.