ഹൂ​സ്റ്റ​ൺ ചി​ല​ങ്ക ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി
Tuesday, December 24, 2024 3:25 PM IST
ഹൂ​സ്റ്റ​ൺ: പെ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള നൃ​ത്ത വി​ദ്യാ​ല​യ​മാ​യ ചി​ല​ങ്ക ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ ര​ണ്ടാ​മ​ത് വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ബ്രോ​ഡ്‍​വെ​യി​ലു​ള്ള വ​ലാ​ഹ​ല​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ആ​ഘോ​ഷി​ച്ചു.

ബെ​ന്നി ചി​റ​യി​ൽ പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. സ്പേ​ഷ്യ​സ് പ്രോ​പ്പ​ർ​ട്ടീ​സി​ന്‍റെ സി​ഇ​ഒ മി​സി ഗ്ര​ഹാം ഭ​ദ്ര ദീ​പം തെ​ളി​യി​ച്ചു. ചി​ല​ങ്ക ഡാ​ൻ​സ് സ്‌​കൂ​ൾ ഡ​യ​റ​ക്ട​ർ ജാ​സ്‌​മി​ൻ ഈ​പ്പ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ചി​ല​ങ്ക​യി​ലെ വി​ദ്യാ​ർ​ഥി​​ക​ൾ മ​നോ​ഹ​ര​മാ​യ നൃ​ത്ത​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ചി​ല​ങ്ക ഡാ​ൻ​സ് സ്‌​കൂ​ളി​ലെ ക്ലാ​സി​ക്ക​ൽ നൃ​ത്ത അ​ധ്യാ​പി​ക​മാ​രാ​യ ഏ​യ്ഞ്ചേ​ൽ സ​ന്തോ​ഷ്, ഗൗ​രി ഹ​രി എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജാ​സ്‌​മി​ൻ ഈ​പ്പ​ൻ - 469 556 3040.