"കാ​ൽ​വ​രി മ​ല​യി​ലെ കു​രി​ശു​മ​ര​ണം’ പീ​ഡാ​നു​ഭ​വ ഗാ​നം യു​കെ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു
Friday, April 4, 2025 3:30 AM IST
ജിയോ ജോസഫ്
ല​ണ്ട​ൻ: ക്രീ​യേ​റ്റീ​വ് മ​ല​യാ​ളം യു​കെ ഒ​രു​ക്കി​യ "​കാ​ൽ​വ​രി മ​ല​യി​ലെ കു​രി​ശു​മ​ര​ണം’ എ​ന്ന പീ​ഡാ​നു​ഭ​വ​ഗാ​നം ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ ര​ചി​ച്ച വ​രി​ക​ൾ​ക്ക് ഷാ​ൻ ത​ട്ടാശേ​രി സം​ഗീ​തം ന​ൽ​കി ഗാ​ഗു​ൽ ജോ​സ​ഫ് ആ​ല​പി​ച്ചി​രി​ക്കു​ന്നു.

ദൃ​ശ്യാ​വി​ഷ്ക്കാ​രം നി​ർ​വ​ഹി​ച്ച​ത് ജ​യി​ബി​ൻ തോ​ള​ത്താ​ണ്. ജ​സ്റ്റി​ൻ എ​എ​സ് എ​ഡിറ്റിംഗ്​ നി​ർ​വ​ഹി​ച്ച ഈ ​ഗാ​നം ബി​നോ​യ് ജോ​സ​ഫ് ആ​ണ് നി​ർ​മി​ച്ച​ത്. ഷാ​ൻ മ​രി​യ​ൻ സ്റ്റു​ഡി​യോ എ​റ​ണാ​കു​ള​മാ​ണ് മാ​സ്റ്റ​റിംഗ് റിക്കാർ​ഡിംഗ് എ​ന്നി​വ നി​ർ​വ​ഹി​ച്ച​ത്.

ഷൈ​ൻ മാ​ത്യു, പോ​ൽ​സ​ൺ പ​ള്ളാ​ത്തു​കു​ഴി, ജോ​ബി കു​ര്യ​യാ​ക്കോ​സ്, ഏ​ബി​ൾ എ​ൽ​ദോ​സ്, സി​നി​ഷ് ജോ​യ്, റോ​ണി​യ ബി​ബി​ൻ, മെ​റി​ൻ ചെ​റി​യാ​ൻ, അ​നീ​റ്റ ജോ​ബി തു​ട​ങ്ങി​യ​വ​രും കു​ട്ടി​ക​ളും ഗാ​ന​രം​ഗ​ങ്ങ​ളി​ലെ പ്രാ​ർ​ഥ​നാ​പ​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു.

https://youtu.be/P3PomK8BNBA?si=gMrbBT8pODJPw3l-