യൂ​റോ​പ്പ് റീ​ജിയൺ​ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലാ​സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ചു
Thursday, April 3, 2025 7:35 AM IST
ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയൺ​ 19ാമ​ത് ക​ലാ​സാം​സ്കാ​രി​ക വേ​ദി മാ​ർ​ച്ച് 29ന് ​വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ബെ​ന്നി ബെ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ളം നേ​രി​ടു​ന്ന രാ​സ​ല​ഹ​രി​യു​ടെ ഭീ​ഷ​ണി​യി​ൽ നി​ന്ന് യു​വ​ത​ല​മു​റ​യെ ര​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

ജ​ന​സേ​വ ശി​ശു​ഭ​വ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ചാ​ർ​ളി പോ​ളും മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ൻ ഡോ. ​ജോ​ർ​ജ് കാ​ളി​യാ​ട​നു​മാ​ണ് സെ​മി​നാ​ർ ന​യി​ച്ച​ത്.​ ഗാ​യ​ക​ൻ ജോ​സ് ക​വ​ല​ച്ചി​റ​യു​ടെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ ക​ലാ​സാം​സ്കാ​രി​ക വേ​ദി​ക്ക് തു​ട​ക്ക​മാ​യി.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സ്, യൂ​റോ​പ്പ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



തു​ട​ർ​ന്ന് ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഗ്രി​ഗ​റി മേ​ട​യി​ൽ, കാ​രൂ​ർ സോ​മ​ൻ, അ​മേ​രി​ക്ക​ൻ റീ​ജിയൺ പ്ര​സി​ഡന്‍റ് ജോ​ൺ​സ​ൻ ത​ല​ശ​ല്ലൂ​ർ, ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​ല​ളി​ത മാ​ത്യു, ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത്, മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ടൂ​റി​സം ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ്ല​ൻ,

പ്ര​ഫ. അ​ന്ന​ക്കു​ട്ടി, ഫി​ൻ​ഡൈ​സ്, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​പ​ഴ്സ​ൻ മേ​ഴ്സി ത​ട​ത്തി​ൽ, യൂ​റോ​പ്പ് റീ​ജിയൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പി​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു കു​ന്ന​ക്കാ​ട്ട്, ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ബാ​ബു ചെ​മ്പ​ക​ത്തി​നാ​ൽ, സെ​ക്ര​ട്ട​റി ചി​നു പ​ട​യാ​ട്ടി​ൽ, വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ബ്ലെ​സി ടോം, ​ആ​ൻ​സി വ​ർ​ഗീ​സ്, സ​ണ്ണി വെ​ളി​യ​ത്ത്, ഡോ. ​സി.ഡി. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര സെ​ന്‍റ് ആ​ൻ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​നി​താ​ദി​ന​ത്തി​ൽ ല​ത ജെ​റോ​മി​ന്‍റെ​യും ഇ​ട​വ​ക​യി​ലെ മാ​തൃ​വേ​ദി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 150 വ​നി​ത​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര നൃ​ത്തം ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ൽ വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചു.



അ​മേ​രി​ക്ക​ൻ റീ​ജി‌യണി​ലെ ഡ​ലൗ​സ് ഡാ​ൻ​സ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നോ​ർ​ത്ത് ടെ​ക്സ​സ് പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ ഡാ​ൻ​സും യൂ​റോ​പ്യ​ൻ ഗാ​യ​ക​രാ​യ ജോ​സ് ക​വ​ല​ച്ചി​റ, ജെ​യിം​സ് പാ​ത്തി​ക്ക​ൽ, സോ​ബി​ച്ച​ൻ ചേ​ന്ന​ങ്ക​ര എ​ന്നി​വ​ർ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ളും മ​നോ​ഹ​ര​മാ​യി​രു​ന്നു.

ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഗ്രി​ഗ​റി മേ​ട​യി​ലും ഇം​ഗ്ല​ണ്ടി​ലെ വി​ദ്യാ​ർ​ഥി​നി​യും ന​ർ​ത്ത​കി​യും പ്രാ​സം​ഗി​ക​യു​മാ​യ അ​ന്ന ടോ​മും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്. യൂ​റോ​പ്പ് റീ​ജിയൺ ട്ര​ഷ​റ​ർ ഷൈ​ബു ജോ​സ​ഫ് ക​ട്ടി​ക്കാ​ട്ട് ന​ന്ദി പ​റ​ഞ്ഞു. കം​പ്യൂ​ട്ട​ർ വി​ദ​ഗ്ധ​ൻ ദി​നീ​ഷ് ഡേ​വീ​സാ​ണ് ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.