അ​യ​ർ​ല​ൻ​ഡി​ൽ ഭ​വ​ന വി​ല കു​തി​ച്ചു​യ​രു​ന്നു
Wednesday, March 26, 2025 8:09 AM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഭ​വ​ന വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തി​നി​ട​യി​ലു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണ് ഇ​പ്പോ​ൾ. ഏ​റ്റ​വും പു​തി​യ ഡാ​ഫ്റ്റ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ലിം​റി​ക്കി​ൽ 13.8, ഗാ​ൽ​വേ 13.2, ഡ​ബ്ലി​ൻ 12, കോ​ർ​ക്ക് ഒന്പത്, വാ​ട്ട​ർ​ഫോ​ർ​ഡ് 11.2 ശതമാനം എ​ന്നി​ങ്ങ​നെ​യാ​ണ് ഭ​വ​ന വി​ല വ​ർ​ധി​ച്ച​ത്. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​ബ്ലി​നി​ൽ വീ​ടി​ന്‍റെ ശ​രാ​ശ​രി വില 4,60,726 യൂ​റോ​യാ​ണ്.

ഗ​വ​ൺ​മെ​ന്‍റ് ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി​യും വി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ പു​തി​യ വീ​ടു​ക​ൾ വേ​ണ്ട​ത്ര നി​ർമി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം.

വി​ൽ​പ​ന​യ്ക്കാ​യി വേ​ണ്ട​ത്ര പ​ഴ​യ വീ​ടു​ക​ളും ല​ഭ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഈ ​മാ​സം ആ​ദ്യം രാ​ജ്യ​ത്താ​ക​മാ​നം 9250 സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വീ​ടു​ക​ൾ മാ​ത്ര​മാ​ണ് വി​ൽപ​ന​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. 2007ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ കു​റ​വാ​ണി​ത്.

വി​ല്പ​ന​യ്ക്ക് വ​ന്ന സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വീ​ടു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ​ക്കാ​ൾ 17 ശതമാനത്തി​ന്‍റെ കു​റ​വു​ണ്ടാ​യി. ല​ഭ്യ​ത കു​റ​വ് മൂ​ലം രാ​ജ്യ​ത്താ​ക​മാ​നം ചോ​ദി​ക്കു​ന്ന വി​ല​യെ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ആ​ണ് വീ​ട് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.

ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​ബ്ലി​നി​ൽ ചോ​ദി​ക്കു​ന്ന വി​ല​യെ​ക്കാ​ൾ ശ​രാ​ശ​രി 10 ശതമാനത്തി​ലേ​റെ കൂ​ട്ടി​യാ​ണ് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഈ ​രീ​തി തു​ട​ർ​ന്നു​വ​രു​ന്നു.

അ​യ​ർ​ല​ൻഡി​ലെ മ​റ്റു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ലിം​റി​ക്ക്, കോ​ർ​ക്ക്, ഗാ​ൽ​വേ, വാ​ട്ട​ർ​ഫോ​ർ​ഡ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ സ്ഥി​തി​യും മ​റി​ച്ച​ല്ല.​ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വീ​ട് വാ​ങ്ങു​ക എ​ന്ന​ത് ഏ​റെ ദു​ഷ്ക​ര​മാ​യി മാ​റു​ക​യാ​ണ് അ​യ​ർ​ല​ൻ​ഡി​ൽ.