ജ​ര്‍​മനി​യി​ലെ എഎഫ്ഡിയു​ടെ യു​വ​ജ​ന​വി​ഭാ​ഗം പി​രി​ച്ചു​വി​ട്ടു
Thursday, April 3, 2025 6:35 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യു​ടെ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ര്‍​ട്ടി​യാ​യ ഓ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി​യു​ടെ യു​വ​ജ​ന​വി​ഭാ​ഗം ഔ​ദ്യോ​ഗി​ക​മാ​യി പി​രി​ച്ചു​വി​ട്ടു. 2015ലാ​ണ് എ​എ​ഫ്ഡി​യു​ടെ യു​വ​ജ​ന വി​ഭാ​ഗം സ്ഥാ​പി​ത​മാ​യ​ത്.

യം​ഗ് ഓ​ള്‍​ട്ട​ര്‍​നേ​റ്റീ​വു​മാ​യു​ള്ള ബ​ന്ധം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഈ ​വ​ര്‍​ഷം ആ​ദ്യം എ​എ​ഫ്ഡി ​പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചിരുന്നു.

പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ പ​ങ്കെ​ടു​ത്ത മൂ​ന്നി​ല്‍ ര​ണ്ട് പ്ര​തി​നി​ധി​ക​ളും യു​വ​ജ​ന സം​ഘ​ത്തി​ന്‍റെ പി​രി​ച്ചു​വി​ട​ലി​നായി വോ​ട്ട് ചെ​യ്തു.