ഫാ. ​ഡ​ർ​മി​റ്റ് ലീ​കോ​ക്കി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്ര​മൊ​ഴി​യേ​കി സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം
Friday, March 28, 2025 10:51 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​ന്ത​രി​ച്ച ഫാ. ​ഡ​ർ​മി​റ്റ് ലീ​കോ​ക്കി​ന് ബ്ലാ​ക്‌​റോ​ക്കി​ൽ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്ര​മൊ​ഴി​യേ​കി.



ബ്ലാ​ക്‌​റോ​ക്ക് ഗാ​ർ​ഡി​യ​ൻ എ​യ്‌​ജ്ൽ​സ് ദേ​വാ​ല​യ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ഡ​ർ​മി​റ്റ് ലീ​കോ​ക്കി​നാ​യി ന​ട​ത്തി​യ ഒ​പ്പീ​സി​നും മ​റ്റു തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും സീ​റോ​മ​ല​ബാ​ർ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​കാ​ട്ടി​ൽ, ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ മാ​സ് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള നൂ​റു ക​ണ​ക്കി​ന് സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ ഫാ.​ഡെ​ർ​മി​റ്റ് ലീ​കോ​ക്കി​ന്‍റെ വി​ട​വാ​ങ്ങ​ൽ ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.



സീ​റോമ​ല​ബാ​ർ സ​ഭ ഡ​ബ്ലി​ൻ റീ​ജി​യ​ൺ ട്ര​സ്റ്റി സെ​ക്ര​ട്ട​റി ജി​മ്മി ആ​ന്‍റ​ണി, റീ​ജി​യ​ണ​ൽ പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സി​ബി സെ​ബാ​സ്റ്റ്യ​ൻ, പിആ​ർഒ ​ജൂ​ലി ചി​റ​യ​ത്ത്, സീ​ജോ കാ​ച്ച​പ്പി​ള്ളി, ജോ​യി​ച്ച​ൻ മാ​ത്യു, ജ​യ​ൻ മു​ക​ളേ​ൽ, ജി​ൻ​സി ജോ​സ​ഫ്, മെ​ൽ​ബി​ൻ സ്‌​ക​റി​യ, സി​നു മാ​ത്യു, സ​ന്തോ​ഷ് ജോ​ൺ, വി​ൻ​സ​ന്‍റ് നി​ര​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് റീ​ത്ത് സ​മ​ർ​പ്പി​ച്ചു.