ഷൈ​നി​യു​ടെ വാ​യ്പാ​കു​ടി​ശി​ക അ​ട​ച്ചു​തീ​ർ​ത്ത് യു​കെ പ്ര​വാ​സി സം​ഘ​ട​ന
Wednesday, April 2, 2025 12:31 PM IST
ഇ​ടു​ക്കി: മ​ക്ക​ളോ​ടൊ​പ്പം ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ ചു​ങ്കം ചേ​രി​യി​ൽ വ​ലി​യ​പ​റ​ന്പി​ൽ ഷൈ​നി കു​ടും​ബ​ശ്രീ​യി​ൽ​നി​ന്ന് എ​ടു​ത്ത വാ​യ്പ​യി​ൽ അ​ട​ച്ചു തീ​ർ​ക്കാ​നു​ണ്ടാ​യി​രു​ന്ന 95,225 രൂ​പ പ്ര​വാ​സി സം​ഘ​ട​ന അ​ട​ച്ചു തീ​ർ​ത്തു.

ഇ​ടു​ക്കി ചാ​രി​റ്റി ഗ്രൂ​പ്പ് യു​കെ എ​ന്ന സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളും ഇ​ടു​ക്കി ത​ടി​യ​ന്പാ​ട് സ്വ​ദേ​ശി​ക​ളു​മാ​യ സാ​ബു ഫി​ലി​പ്, സ​ജി തോ​മ​സ്, ടോം ​ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ട​ന​യാ​ണ് തു​ക​യു​ടെ ചെ​ക്ക് ചു​ങ്കം പു​ല​രി കു​ടും​ബ​ശ്രീ ഗ്രൂ​പ്പി​നു ന​ൽ​കി​യ​ത്.

ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സാ​ണ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ ചെ​ക്ക് കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്. കു​ടും​ബ​ശ്രീ​യി​ൽ​നി​ന്ന് 2022ൽ ​ഷൈ​നി എ​ടു​ത്തി​രു​ന്ന മൂ​ന്നു ല​ക്ഷം രൂ​പ​യി​ൽ ബാ​ക്കി തു​ക തി​രി​ച്ച് അ​ട​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് കു​ടും​ബ പ്ര​ശ​ന​ങ്ങ​ളെ​ത്തു​ർ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​പു​ല​ർ​ച്ചെ ഷൈ​നി മ​ക്ക​ളാ​യ അ​ലീ​ന (11), ഇ​വാ​ന (10) എ​ന്നി​വ​ർ​ക്കൊ​പ്പം ഏ​റ്റു​മാ​നൂ​രി​ൽ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഷൈ​നി​യു​ടെ ഭ​ർ​ത്താ​വ് നോ​ബി ജ​യി​ലി​ലാ​ണ്.