അ​ഴി​മ​തി​ക്കേ​സ്: മ​റീ​ൻ ലെ ​പെ​ന്‍ കു​റ്റ​ക്കാ​രി, തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നും വി​ല​ക്ക്
Tuesday, April 1, 2025 12:07 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
പാ​രി​സ്: ഫ്ര​ഞ്ച് തീ​വ്ര​വ​ല​തു​പ​ക്ഷ നേ​താ​വ് മ​റീ​ൻ ലെ ​പെ​ന്നി​ന് ജ​യി​ൽ ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കും നേ​രി​ടേ​ണ്ടി വ​രും. നാ​ഷ​ണ​ൽ റാ​ലി പാ​ർ​ട്ടി​യി​ലൂ​ടെ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ.

ലെ ​പെ​ന്നി​നെ​പ്പോ​ലെ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മ​നി​ർ​മാ​താ​ക്ക​ളാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​വ​രു​ടെ പാ​ർ​ട്ടി​യി​ലെ മ​റ്റ് എ​ട്ട് അം​ഗ​ങ്ങ​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന് ജ​ഡ്‌​ജി വി​ധി​ച്ചു. 12 പാ​ർ​ല​മെ​ന്‍റ​റി അ​സി​സ്റ്റ​ന്‍റു​മാ​രും കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി.

കു​റ്റ​ക​ര​മാ​യ വി​ധി ത​ന്‍റെ "രാ​ഷ്ട്രീ​യ മ​ര​ണ​ത്തി​ലേ​ക്ക്' ന​യി​ക്കു​മെ​ന്ന് വി​ധി​ക്ക് മു​മ്പ് ലെ ​പെ​ൻ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി വി​ധി​യെ മാ​നി​ക്ക​ണ​മെ​ന്ന് ഫ്ര​ഞ്ച് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി ഫാ​ബി​ൻ റൗ​സ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​ർ​ല​മെ​ന്‍റ​റി അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്കു​ള്ള യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് ഫ​ണ്ടി​ൽ ലെ ​പെ​ന്നി​നും അ​വ​രു​ടെ നാ​ഷ​ണ​ൽ റാ​ലി പാ​ർ​ട്ടി‌​യും (ആ​ർ​എ​ൻ) മൂ​ന്ന് മി​ല്യ​ൺ യൂ​റോ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി കോ​ട​തി ക​ണ്ടെ​ത്തി.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് 2004നും 2016​നും ഇ​ട​യി​ൽ ഫ്രാ​ൻ​സ് ആ​സ്ഥാ​ന​മാ​യു​ള്ള പാ​ർ​ട്ടി ജീ​വ​ന​ക്കാ​ർ​ക്ക് പ​ണം ന​ൽ​കാ​നാ​ണ് ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ആ​രോ​പി​ച്ചു.