മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ജ​ർ​മ​നി​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ
Wednesday, February 26, 2025 11:34 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ന്യൂ​റം​ബ​ര്‍​ഗി​ല്‍ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി ച​ക്കി​ട്ട​പാ​റ പേ​ഴ​ത്തു​ങ്ക​ല്‍ ഡോ​ണ ദേ​വ​സ്യ​യെ(25) ആ​ണ് താ​മ​സ​സ്ഥ​ല​ത്ത് മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു ദി​വ​സ​മാ​യി ഡോ​ണ​യ്ക്ക് പ​നി​യു​ണ്ടാ​യി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. പോ​ലീ​സ് ന​ട​പ​ടി പൂ​ർ​ത്തി​യാ​യാ​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

വൈ​ഡ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ത്തി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. ര​ണ്ടു​വ​ര്‍​ഷം മു​ൻ​പാ​ണ് ജ​ര്‍​മ​നി​യി​ലെ​ത്തി​യ​ത്.

മ​ര​ണ​വി​വ​രം ബെ​ര്‍​ലി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ച​ക്കി​ട്ട​പാ​റ പേ​ഴ​ത്തു​ങ്ക​ല്‍ ദേ​വ​സ്യ​യു​ടെ​യും മോ​ളി​യു​ടെ​യും മ​ക​ളാ​ണ് ഡോ​ണ.