ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്, കൊ​ളോ​ണ്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​ണി​മു​ട​ക്ക്
Monday, February 24, 2025 11:33 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ര​ണ്ട് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത് വെ​ര്‍​ഡി യൂ​ണി​യ​ന്‍. ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്, കൊ​ളോ​ണ്‍ എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഒ​രു ദി​വ​സ​ത്തെ "മു​ന്ന​റി​യി​പ്പ് പ​ണി​മു​ട​ക്ക്' ന​ട​ത്താ​ന്‍ പോ​കു​ന്ന​ത്.

മാ​ര്‍​ച്ച് 14ന് ​ആ​രം​ഭി​ക്കു​ന്ന അ​ടു​ത്ത ച​ര്‍​ച്ച​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി. നോ​ര്‍​ത്ത് റൈ​ന്‍-​വെ​സ്റ്റ്ഫാ​ലി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് വെ​ര്‍​ഡി ട്രേ​ഡ് യൂ​ണി​യ​ന്‍ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു.

കൊ​ളോ​ണ്‍-​ബോ​ണ്‍, ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ വാ​ക്കൗ​ട്ടു​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍​ക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കൊ​ളോ​ണി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ലും സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് വെ​ര്‍​ഡി അ​റി​യി​ച്ചു.

2023ല്‍ 19 ​ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്ത ജ​ര്‍​മ​നി​യി​ലെ നാ​ലാ​മ​ത്തെ വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​ണ് യൂ​റോ​വിം​ഗ്സ് എ​ന്ന എ​യ​ര്‍​ലൈ​നി​ന്‍റെ കേ​ന്ദ്ര​മാ​യ ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍. മ​റ്റ് നി​ര​വ​ധി എ​യ​ര്‍​ലൈ​നു​ക​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​മാ​ണി​ത്.