ഫാ. ​മാ​ത്യു പ​ഴേ​വീ​ട്ടി​ല്‍ എം​സി​ബി​എ​സ് ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ചു
Monday, February 24, 2025 11:22 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കൊ​ളോ​ണ്‍: എം​സി​ബി​എ​സ് സ​ഭാം​ഗ​വും കൊ​ളോ​ണ്‍ ഫ്രെ​ഷ​നി​ലെ ബു​ഴ്ബെ​ല്‍ സെ​ന്‍റ് ഉ​ള്‍​റി​ഷ് ഇ​ട​വ​ക​യി​ലെ ചാ​പ്ല​യി​നു​മാ​യ ഫാ. ​മാ​ത്യു പ​ഴേ​വീ​ട്ടി​ല്‍(59) ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ക്കാ​നാ​യി ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​വു​ക​യായിരുന്നു, ഉ​ട​ന്‍​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫാ. ​മാ​ത്യു​വി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​ഴി​ക്കോ​ട് കൂ​രാ​ച്ചു​ണ്ട് വ​ട്ട​ച്ചി​റ സെ​ന്‍റ് ഗെ​ബ്രി​യേ​ല്‍ യൂ​ണി​റ്റി​ലെ പ​ഴേ​വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ് ഫാ.​മാ​ത്യു. 2000 മു​ത​ല്‍ ഫ്രെ​ഷ​നി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്നു. 1992 ഡി​സം​ബ​ർ 28നാ​ണ് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്.

1984ല്‍ ​നൊ​വീ​ഷ്യേ​റ്റും 87 വ​രെ ഫി​ലോ​സ​ഫി പ​ഠ​ന​വും 92 വ​രെ തി​യോ​ള​ജി പ​ഠ​ന​വും ന​ട​ത്തി. 96 വ​രെ ക​ര്‍​ണാ​ട​ക​യി​ലെ ഷി​മോ​ഗ​യി​ല്‍ മി​ഷ​ന​റി​യാ​യും ജോ​ലി ചെ​യ്തു. 1999 വ​രെ വൈ​ദി​ക സെ​മി​നാ​രി​യി​ല്‍ ടീ​ച്ച​റാ​യും ജോ​ലി ചെ​യ്തു.