ലണ്ടൻ: 2022-25 കാലയളവിലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ടിന്റെ അധ്യക്ഷതയിൽ ഫെബ്രുവരി എട്ടിന് സറെയിലെ റെഡ് ഹിൽ സാൽഫോഡ്സ് വില്ലേജ് ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ റീജണൽ ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് പങ്കെടുത്ത ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും സംഘടനാ പ്രതിനിധികൾക്കും സ്വാഗതം ആശംസിച്ചു. മുൻ ദേശീയ പ്രസിഡന്റുമാരായ വർഗീസ് ജോൺ, മനോജ് കുമാർ പിള്ള, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതി അംഗം ഷാജി തോമസ് എന്നിവർ പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്നു.
ജിപ്സൺ തോമസ് 2022-25 കാലയളവിന്റെ പ്രവർത്തന റിപ്പോർട്ടും ട്രഷറ സനോജ് ജോസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. യുക്മ ഇലക്ഷൻ കമ്മിഷൻ അംഗം മനോജ് കുമാർ പിള്ളയുടെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെട്ടു.
2025 -27 കാലയളവിലേക്കുള്ള ഭാരവാഹികൾദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട് (ഡിഎംഎ, ഡാർട്ഫോർഡ് മുൻ റീജിയൺ പ്രസിഡന്റ്), പ്രസിഡന്റ് ജിപ്സൺ തോമസ് (എംഎആർഎസ്, റെഡ്ഹിൽ, മുൻ റീജിയൺ ജനറൽ സെക്രട്ടറി), ജനറൽ സെക്രട്ടറി സാംസൺ പോൾ (എംസിഎച്ച്, ഹോർഷം, മുൻ വള്ളംകളി കോഓർഡിനേറ്റർ),
ട്രഷറർ തേജു മാത്യൂസ് (സിഎംസി, ക്രോളി മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ്)വൈസ് പ്രസിഡന്റുമാർ സനോജ് ജോസ് (സീമ, ഈസ്റ്റ് ബോൺ), ശാരിക അമ്പിളി (കെസിഡബ്ല്യുഎ, ക്രോയ്ഡൻ) ജോയിന്റ് സെക്രട്ടറിമാർ സുനോജ് ശ്രീനിവാസ് (ബിഎംഎ, ബ്രൈട്ടൺ), ഡാഫിനി എൽദോസ് (ങഅജ, പോർട്സ്മൗത്ത്. സ്പോർട്സ്, സാംസ്കാരിക, സാമൂഹ്യ മേഖലാ കോഓർഡിനേറ്റർമാർ ഉൾപ്പെടെയുള്ള ഓരോ വിഭാഗത്തിനും പുതിയ കോഓർഡിനേറ്റർമാരെ തെരഞ്ഞെടുത്തു.
കോഓർഡിനേറ്റർമാർപബ്ലിക് റിലേഷൻസ് ഓഫിസർ എറിക്സൺ ജോസഫ് (സിഎംസി), , ക്രോളി. ആർട്സ് കോഓർഡിനേറ്റർ മെബി മാത്യു (സിഎംസി), ഹോർഷം.സ്പോർട്സ് കോഓർഡിനേറ്റർ ബെർവിൻ ബാബു (സികെഎച്ച്), ഹേവാർഡ്സ് ഹീത്ത്.
ചാരിറ്റി കോഓർഡിനേറ്റർ ബൈജു ശ്രീനിവാസ് (എച്ച്യുഎം), ഹേവാർഡ്സ്ഹീത്ത്. നഴ്സസ് ഫോറം കോഓർഡിനേറ്റർ റെനോൾഡ് മാനുവേൽ (എച്ച്എംഎ), ഡാർട്ഫോർഡ് യൂത്ത് കോഓർഡിനേറ്റർ അലൻ ജേക്കബ്(സികെഎച്ച്), ഹോർഷം. വള്ളംകളി കോഓർഡിനേറ്റർ ലിറ്റോ കോരൂത്ത് (സികെഎ), കാന്റർബറി. വിമെൻസ് ഫോറം കോഓർഡിനേറ്റർ മോളി മാർക്കോസ്(ജിഎംസിഎ), ഗിൽഡ്ഫോർഡ്. യുക്മ ന്യൂസ് കോഓർഡിനേറ്റർ ജോൺസൺ മാത്യു (എഎംഎ, ആഷ്ഫോർഡ്. സോഷ്യൽ മീഡിയ കോഓർഡിനേറ്റർ അനിൽ സെബാസ്റ്റ്യൻ റെഡിംഗ് .
പുതിയ ഭരണസമിതി റീജണിലെ മുഴുവൻ അംഗ അസോസിയേഷനുകളോടും ഇതുവരെ കിട്ടിയ സഹകരണത്തിന് നന്ദി അറിയിച്ചതോടൊപ്പം തുടർന്ന് വരാനിരിക്കുന്ന എല്ലാ പരിപാടികളിലും തികഞ്ഞ പങ്കാളിത്തം അഭ്യർഥിക്കുന്നതായി അറിയിച്ചു.
ഫെബ്രുവരി 22ന് ബർമിംഗ്ഹാമിൽ നടക്കാനിരിക്കുന്ന ദേശീയ ജനറൽ ബോഡി യോഗത്തിൽ കൂടുതൽ പ്രതിനിധികളുടെ പങ്കാളിത്തത്തിന് യോഗം ആഹ്വാനം ചെയ്തു. പുതിയ ജനറൽ സെക്രട്ടറി സാംസൺ പോൾ, യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് യോഗം സമാപിച്ചു.