അ​ഭി​ഷേ​ക റസി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം സ്റ്റാ​ഫോ​ർ​ഡ് ഷ​യ​റി​ൽ ജൂ​ൺ അഞ്ച് മുതൽ
Wednesday, February 26, 2025 7:58 AM IST
അപ്പച്ചൻ കണ്ണൻചിറ
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക റെ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം’ സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ൺ അ​ഞ്ച് മു​ത​ൽ എ‌‌‌​ട്ട് വ​രെ ഒ​രു​ക്കു​ന്ന താ​മ​സി​ച്ചു​ള്ള ധ്യാ​ന​ത്തി​ൽ പ്ര​ശ​സ്ത തി​രു​വ​ച​ന ശു​ശ്രു​ഷ​ക​നും ധ്യാ​നഗു​രു​വു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും അ​ഭി​ഷി​ക്ത ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്എ​ച്ച് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​ഭി​ഷേ​ക ധ്യാ​നം ന​യി​ക്കും.

ജൂ​ൺ അ​ഞ്ച് രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം പെ​ന്ത​ക്കു​സ്താ തി​രു​ന്നാ​ൾ ദി​ന​മാ​യ എ‌​ട്ടി​നു വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും.

ആ​ത്മീ​യ​ - ബൗ​ദ്ധീ​ക​ - മാ​ന​സി​ക മേ​ഖ​ല​ക​ളി​ൽ ദൈ​വീ​ക കൃ​പ​ക​ളു​ടെ നി​റ​വി​നാ​യി ഒ​രു​ക്കു​ന്ന പ​രി​ശു​ദ്ധ​ത്മാ അ​ഭി​ഷേ​ക ധ്യാ​ന​മാ​ണ്ഫീ​ൽ​ഡ് പാ​ർ​ക്ക് ട്രെ​യി​നിം​ഗ് & കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ക.

ദൈ​വീ​ക​മാ​യ സ​ത്യ​വും നീ​തി​യും വി​വേ​ചി​ച്ച​റി​യു​വാ​നു​ള്ള ജ്ഞാ​ന​വും പ​രി​ശു​ദ്ധാ​ത്മ കൃ​പ​ക​ളു​ടെ വ​ര​ദാ​ന​വും ആ​ർ​ജ്ജി​ച്ച്, ആ​ല്മീ​യ ചൈ​ത​ന്യ​ത്തി​ൽ ജീ​വി​തം ന​യി​ക്കു​വാ​ൻ അ​നു​ഗ്ര​ഹ​വേ​ദി​യൊ​രു​ങ്ങു​ന്ന പ​രി​ശു​ദ്ധാ​ല്മ അ​ഭി​ഷേ​ക ധ്യാ​ന​ത്തി​ൽ പ​ങ്കുചേ​രു​വാ​ൻ ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നോ​ജ് ത​യ്യി​ൽ - 07848808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ - 07915602258.