റോ​ബ​ര്‍​ട്ട് ഹാ​ബെ​ക്ക് ഗ്രീ​ന്‍ പാ​ർ​ട്ടി നേ​തൃ​സ്ഥാ​നം ഒ​ഴി​യു​ന്നു
Tuesday, February 25, 2025 4:31 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ഗ്രീ​ന്‍ ചാ​ന്‍​സ​ല​ര്‍ സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ ഉ​പ​ചാ​ന്‍​സ​ല​റു​മാ​യ റോ​ബ​ര്‍​ട്ട് ഹാ​ബെ​ക്ക് പാ​ര്‍​ട്ടി​യു​ടെ പ​രാ​ജ​യം ഏ​റ്റെ​ടു​ത്ത് നേ​തൃ​സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ല്‍ പാ​ർ​ട്ടി 11.6 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മാ​ണ് നേ​ടി​യ​ത്.

2021ല്‍ ​നേ​ടി​യ 14.8 എ​ന്ന വോ​ട്ട് ശ​ത​മാ​നം അ​പേ​ക്ഷി​ച്ച്‌ 3.11 ശ​ത​മാ​നം കു​റ​വാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്. ഇ​തി​നാ​ല്‍, ത​നി​ക്ക് ഇ​നി ഗ്രീ​ന്‍ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് തു​ട​രാ​ന്‍ അ​വ​സ​രം ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ഹാ​ബെ​ക്ക് രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

ബു​ണ്ട​സ്റ്റാ​ഗ് അം​ഗ​ത്വം നി​ല​നി​ര്‍​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഹാ​ബെ​ക്ക് ഇ​തു​വ​രെ പ​ര​സ്യ​മാ​യി ഒ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ചാ​ന്‍​സ​ല​റാ​കു​ക എ​ന്ന ല​ക്ഷ്യം അ​ദ്ദേ​ഹം കൈ​വി​ട്ടു.