ഗ്രീ​ൻഫീ​ൽ​ഡ് ഹൈ​വേ​യു​ടെ സ്ഥ​ല​മേ​റ്റെ​ടു​പ്പുന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണം: വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എംപി
Tuesday, October 8, 2024 7:51 AM IST
പാലക്കാട്: പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ഗ്രീ​ൻഫീ​ൽ​ഡ് ഹൈ​വേ​യു​ടെ സ്ഥ​ല​മേ​റ്റെ​ടു​പ്പുന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എംപി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ര്‍​ദേശി​ച്ചു. പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കാ​ല​താ​മ​സം വ​രു​ന്ന​തു​മൂ​ലം കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ വി​ഹി​തം ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ജി​ല്ലാ ഓ​ഫീ​സ​ർ​മാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേശി​ച്ചു.

ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ വി​ക​സ​ന കോ-ഓ​ര്‍​ഡി​നേ​ഷ​ന്‍ ആ​ൻഡ് മോ​ണി​റ്റ​റി​ംഗ് ക​മ്മി​റ്റി (ദി​ശ) യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു എംപി.
പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ റോ​ഡ് യോ​ജ​ന പ​ദ്ധ​തി​യു​ടെ പു​തു​ക്കി​യ മാ​ർ​ഗരേ​ഖ​ക​ൾ പ്ര​കാ​രം 500 മീ​റ്റ​റി​ല്‍ മു​ത​ല്‍ ദൂ​ര​മു​ള്ള റോ​ഡു​ക​ൾ ഏ​റ്റെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ത​നു​സ​രി​ച്ച് പു​തി​യ പ്രൊ​പ്പോ​സ​ലു​ക​ൾ ത​യ്യാ​റാ​ക്കി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ബാം​ഗ്ലൂ​ർ - കൊ​ച്ചി വ്യ​വ​സാ​യ ഇ​ട​നാ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അതിന്‍റെ തു​ട​ർന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ദി​ശ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ എംപി നി​ർ​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ വി​വി​ധ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ നി​ർ​വഹ​ണ പു​രോ​ഗ​തി അ​വ​ലോ​ക​നം ന​ട​ത്തു​ക​യും പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ ജി​ല്ലാ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ജ​യ് ​പി.​ ബാ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ബി​നു​മോ​ൾ, പൊ​ന്നാ​നി എംപി യു​ടെ പ്ര​തി​നി​ധി സ​ലാം മാ​സ്റ്റ​ർ, വി​വി​ധ ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍ പ​ങ്കെ​ടു​ത്തു.