ക​ല്പാ​ത്തി ര​ഥോ​ത്സ​വം ന​ട​ത്തി​പ്പ് തി​ര​ക്കു നി​യ​ന്ത്രി​ച്ച് സു​ര​ക്ഷ​യോ​ടെ
Tuesday, October 8, 2024 7:51 AM IST
പാ​ല​ക്കാ​ട്: ന​വം​ബ​ര്‍ 13,14,15നു ​ന​ട​ക്കു​ന്ന ക​ല്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന്‍റെ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ ന​ട​ത്തി​പ്പ് ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​സ്. ചി​ത്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം​ചേ​ര്‍​ന്നു. ര​ഥോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള​ള തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ അ​നു​യോ​ജ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ര്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം​ന​ല്‍​കി.
ക​ല്പാ​ത്തി​പു​ഴ പ​രി​സ​ര​വും ര​ഥോ​ത്സ​വം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും കൃ​ത്യ​മാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രാ​ല്‍ ശു​ചീ​ക​രി​ക്ക​ണ​മെ​ന്നു മു​നി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍​ക്കും കു​ടി​വെ​ള്ളല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പാ​ടി​ല്ല. ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​ക​ണം. ര​ഥോ​ത്സ​വവേ​ള​യി​ല്‍ പ്ര​ദേ​ശ​ത്തു​വി​ല്‍​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തു ത​ട​യാ​ന്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

മു​നി​സിപ്പാ​ലി​റ്റി ആ​രോ​ഗ്യം, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് മു​ഖേ​ന ആ​രോ​ഗ്യ-​ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാവ​കു​പ്പും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം.

അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന കെ​എ​സ്ഇ​ബി വ​യ​റു​ക​ള്‍ നീ​ക്കം​ചെ​യ്യ​ണം. അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന കേ​ബി​ളു​ക​ള്‍ നീ​ക്കം​ചെ​യ്യാ​ന്‍ കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​ടെ യോ​ഗംവി​ളി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ഡി​എ​മ്മി​നു നി​ര്‍​ദേ​ശം​ന​ല്‍​കി.

തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ നാ​ലി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്കിം​ഗ്: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി

പാ​ല​ക്കാ​ട്: ര​ഥോ​ത്സ​വ​വേ​ദി​യി​ലെ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ മ​ന്ത​ക്ക​ര അ​മ്പ​ല​ത്തി​നു പി​ന്‍​വ​ശം, റോ​സി സ്‌​കൂ​ള്‍ (ചാ​ത്ത​പു​രം അ​ങ്ക​ണ​വാ​ടി​ക്കു​സ​മീ​പം), ഓ​ള്‍​ഡ് റോ​സി സ്‌​കൂ​ള്‍ (യ​ങ്ക് ഇ​ന്ത്യ അ​ക്കാ​ദ​മി, ക​ല്പാ​ത്തി), ഹെ​ഡ്‌​പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​രം എ​ന്നി​ങ്ങ​നെ നാ​ലു പാ​ര്‍​ക്കിം​ഗ് ഇ​ട​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ് യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

ക​ല്പാ​ത്തി പു​ഴ​യോ​ര​ത്തു അ​ഗ്നി​ശ​മ​ന​സേ​ന വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ക്കേ​ണ്ട​തു​ണ്ട്. പു​റ​മെ അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​വും സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും സി​വി​ല്‍ ഡി​ഫ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് 100 പേ​രെ സ​ജ്ജീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

ര​ഥ​സം​ഗ​മ​ദി​ന​മാ​യ ന​വം​ബ​ര്‍ 15ന് ​ആം​ബു​ല​ന്‍​സ് സം​വി​ധാ​നം അ​ഞ്ചി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ഇ​രു​പ​തി​ട​ങ്ങ​ളി​ല്‍ സി​സി ടി​വി സ​ജ്ജ​മാ​ക്കും. പു​റ​മെ ആ​വ​ശ്യ​മു​ള്ളി​ട​ത്തു ലൈ​റ്റോ​ടെ​യു​ള​ള സൂ​ച​നാ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കു​മെ​ന്നും അ​റി​യി​ച്ചു. യോ​ഗ​ത്തി​ല്‍ എ​ഡി​എം കെ. ​മ​ണി​ക​ണ്ഠ​ന്‍, എ​എ​സ്പി അ​ശ്വ​തി ജി​ജി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.