അ​വി​നാ​ശി ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ളി​നു വ്യാ​ജ​ബോം​ബ് ഭീ​ഷ​ണി
Tuesday, October 8, 2024 7:51 AM IST
കോ​യ​മ്പ​ത്തൂ​ർ: അ​വി​നാ​ശി റോ​ഡി​ലെ സ്റ്റാ​ൻ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ബോം​ബ് ഭീ​ഷ​ണി​യെതു​ട​ർ​ന്ന് പ​രി​ഭ്രാ​ന്തി. സ്‌​കൂ​ളി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ സ്‌​ഫോ​ട​നം ന​ട​ക്കു​മെ​ന്നു​മാ​യി​രു​ന്നു സ്‌​കൂ​ളി​നു ല​ഭി​ച്ച ഇ​മെ​യി​ൽ സ​ന്ദേ​ശം.

സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ഉ​ട​ൻ​ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​തസ്ഥാ​ന​ത്തേ​ക്കു​മാ​റ്റി. സി​റ്റി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെതു​ട​ർ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ബോം​ബ് വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ്ര​വേ​ശ​നക​വാ​ടം, കാ​മ്പ​സ്, ക്ലാ​സ് മു​റി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ സ്‌​കൂ​ൾപ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ​തു പ്ര​ദേ​ശ​ത്തു സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. കോ​യ​മ്പ​ത്തൂ​രി​ൽ അ​ടു​ത്തി​ടെ തു​ട​ർ​ച്ച​യാ​യി ഇ​ത്ത​രം വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളെ​ത്തു​ന്നു​ണ്ട്.

ര​ണ്ടു​ദി​വ​സം മു​മ്പ് ടൂ​സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്കും സ​മാ​ന​മാ​യ ഭീ​ഷ​ണി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു, അ​തി​നു​മു​മ്പ് രാ​മ​നാ​ഥ​പു​ര​ത്തും സ​ബ​ർ​ബ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ്കൂ​ളു​ക​ൾ​ക്കും സ​മാ​ന​മാ​യ ഭീ​ഷ​ണി​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തെ​ല്ലാം വ്യാ​ജ കോ​ളു​ക​ളാ​യി​രു​ന്നു. ഭീ​ഷ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റു ചെ​യ്യാ​ത്ത​തി​നാ​ൽ പൊ​തു​ജ​ന​ത്തി​നു അ​മ​ർ​ഷ​മു​ണ്ട്.