വ​ട​ക്കാ​ഞ്ചേ​രി ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് നി​ർ​മാ​ണം ത​ട​ഞ്ഞു; കൗ​ൺ​സി​ല​ർ​മാരടക്കം നാ​ലുപേ​രെ അ​റ​സ്റ്റ്ചെ​യ്തു
Saturday, September 21, 2024 2:03 AM IST
വ​ട​ക്കാ​ഞ്ചേ​രി: ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് നി​ർ​മാ​ണം ത​ട​ഞ്ഞു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ ഉ​ൾ​പ്പെ​ടെ നാ​ലുപേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു നീ​ക്കി. ​നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നുകാ​ണി​ച്ചാ​ണു നി​ർ​മാ​ണം​ത​ട​ഞ്ഞ​ത്. കൗ​ൺ​സി​ല​ർ​മാ​രാ​യ സ​ന്ധ്യ കൊ​ട​യ്ക്കാ​ട​ത്ത്, പി.എ​ൻ. വൈ​ശാ​ഖ്, നേ​താ​ക്ക​ളാ​യ ജി. ഹ​രി​ദാ​സ്, അ​നൂ​പ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലുപേ​രെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി എ​സ്‌ഐ ​ടി.സി. അ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ല മോ​ഹ​ൻ എ​ന്നി​വ​രും കൗ​ൺ​സി​ല​ർ​മാ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി.​തു​ട​ർ​ന്ന്എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​തി​ര​ല്ല​ന്നും ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യും നാ​ട്ടു​കാ​രു​മാ​യും ആ​ലോ​ചി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും കൗ​ൺ​സി​ല​ർ സ​ന്ധ്യ കൊ​ട​യ്ക്കാ​ട​ത്ത് പ​റ​ഞ്ഞു.

എ​ന്നാ​ൽ നാ​ട്ടു​കാ​ർ​ക്കും റോ​ഡി​നും യാ​തൊ​രു​ബു​ദ്ധി​മു​ട്ടും ഇ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് ഗ്രൗ​ണ്ട് ന​വീ​ക​ര​ണം​ ന​ട​ക്കു​ന്ന​തെ​ന്നും വ​ിക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ഇ​ല്ലാ​താ​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം വെ​റും പ്ര​ഹ​സ​ന​മാ​ണെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാൻ പി.എ​ൻ. സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കൗ​ൺ​സി​ല​ർ​മാ​രുടെ അ​റ​സ്റ്റ്: പ്ര​തി​ഷേ​ധം ശക്തം

വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നിൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.

സ​മ​ര​ത്തി​നു പ്ര​തി​പ​ക്ഷ നേ​താ​വ് കെ. അ​ജി​ത്കു​മാ​ർ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.ജെ. രാ​ജു, എ​ൻ.ആ​ർ. സ​തീ​ശ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. ജ​യ​ദീ​പ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​സ്മാ​യി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക്, കൗ​ൺ​സി​ല​ർ​മാ​രാ​യ ടി. ​ജോ​യ്, എ​സ്എ​എ അ​സാ​ദ്, ജി​ജി സാം​സ​ൺ, ന​ബീ​സ നാ​സ​റ​ലി, ജോ​യ​ൽ മ​ഞ്ഞി​ല, ക​മ​ലം ശ്രീ​നി​വാ​സ​ൻ, ബി​ജീ​ഷ് ഭാസ്ക​ര​ൻ, നേ​താ​ക്ക​ളാ​യ എ.എ​സ്. ഹം​സ, ടി​.വി. സ​ണ്ണി, സി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, കു​ട്ടൻ മ​ച്ചാ​ട്, ശ​ശി​മം​ഗ​ലം, ബാ​ബു​രാ​ജ് ക​ണ്ടേ​രി, അ​നീ​ഷ് ക​ണ്ടം​മാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.