കാ​ണി​ക​ൾ​ക്ക് ഹ​രം​പ​ക​ർ​ന്ന് കാ​ള​വ​ണ്ടിയോട്ടമത്സരം ന​ട​ത്തി
Thursday, September 19, 2024 1:42 AM IST
കൊ​ഴി​ഞ്ഞാ​മ്പാ​റ: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​ാള​വ​ണ്ടി ഓ​ട്ടമ​ത്സ​രം കാ​ണി​ക​ൾ​ക്ക് കൗ​തു​കകാ​ഴ്ച​യാ​യി വെ​ള്ളാ​ര​ങ്ക​ൽമേ​ട്-​ മു​ട്ടി​മ​മ്പ​ള്ളം റോ​ഡി​ലായി​രു​ന്നു മ​ത്സ​രം. കൊ​ഴി​ഞ്ഞാ​മ്പാ​റ, വ​ണ്ടി​ത്താ​വ​ളം, അ​ത്തി​ക്കോ​ട്, പ​രി​ശി​ക്ക​ൽ, വേ​ല​ന്താ​വ​ളം, ത​മി​ഴ്‌​നാട്ടി​ലെ പൊ​ള്ളാ​ച്ചി, കോ​യ​മ്പ​ത്തൂ​ർ, ആ​ന​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് മ​ത്സ​ര​ത്തി​ന് കാള​ക​ളെ കൊ​ണ്ടു​വ​ന്ന​ത്. 200, 800 മീ​റ്റ​ർ ഇ​നങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ഇ​രു​വി​ഭാ​ഗ​ങ്ങളി​ലാ​യി 80 ജോ​ഡി കാ​ള​ക​ളെ​യാ​ണ് മ​ത്സര​ത്തി​നി​റ​ക്കി​യ​ത്. 200 മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ വി​ഷ്ണു വ​ണ്ണാ​മ​ട​യു​ടെ കാ​ള​ക​ൾ ഒ​ന്നാം​സ്ഥാന​വും പു​ഷ്പ​രാ​ജ് പ​രി​ശ​ക്ക​ല്ലി​ന്‍റെ കാ​ള​ക​ൾ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

300 മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ ബി.​കെ. ശി​വ​വിഷ്ണു ​അ​ഞ്ചാം​മൈ​ൽ, എം. ​മോ​ഹ​ൻ​കു​മാ​ർ അ​ന്പ്രാംപാ​ള​യം എ​ന്നി​വ​രു​ടെ കാ​ള​ക​ളു​മാ​ണ് വി​ജ​യി​ച്ച​ത്. മ​ത്സ​ര​ത്തിന്‍റെ സ​മാ​പ​ന​യോ​ഗം കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ഞ്ചാ​യത്ത് ​പ്ര​സി​ഡ​ന്‍റ് എം. ​സ​തീ​ഷ് ഉ​ദ്ഘാ​ട​നം​ ചെയ്തു. ​എ​ൻ. വി​ജ​യാ​ന​ന്ദ് അ​ധ്യ​ക്ഷ​നാ​യി. പ്രവേ​ശ​നഫീ​സാ​യി ല​ഭി​ച്ച തു​ക​യി​ൽ ചെ​ല​വു ക​ഴി​ച്ചു ബാ​ക്കി​യു​ള്ള തു​ക വ​യ​നാ​ട് ദു​രി​താശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റു​മെ​ന്ന് ക്ല​ബ് ഭാര​വാ​ഹി​ക​ളാ​യ എം. ​സെ​ന്തി​ൽ, എം. ​ഇ​സ്മയി​ൽ, എ. ​നി​സാ​ർ, ബി. ​റ​ഹ്‌​മ​ത്തു​ള്ള, ബി. ​ബി​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.