ആ​ടു​കളെ വി​ത​ര​ണം ചെ​യ്തു
Wednesday, September 18, 2024 1:27 AM IST
വ​ട​ക്ക​ഞ്ചേ​രി: ജീ​വ​നം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും വ​ട​ക്ക​ഞ്ചേ​രി കോ- ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് ബാ​ങ്കി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ടു​ക​ൾ വി​ത​ര​ണം ചെ​യ്തു.​ കാ​ളാം​കു​ളം( പ​ള്ളി​മു​ക്ക്) സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 12 കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ല​ബാ​റി ഇ​നം ആ​ടു​ക​ളെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ -ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ കോ​ശി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മെം​ബ​ർ സു​നി​ൽ ഫി​ലി​പ്പ്, മാ​ർതോ​മ സ​ഭാ കൗ​ൺ​സി​ൽ മെം​ബ​ർ സ​ന്തോ​ഷ് അ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​പി.​ ഫൗ​സി​യ, ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ഡ്വ.​ വി.​വി.​ വി​ജ​യ​ൻ, ജീ​വ​നം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി. ​ര​വീ​ന്ദ്ര​ൻ, ജ​ന​റ​ൽസെ​ക്ര​ട്ട​റി എം.​പി.​ ശ​ശി​ക​ല പ്ര​സം​ഗി​ച്ചു.