പ്ര​വാ​സി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും: മ​ന്ത്രി
Friday, September 20, 2024 1:55 AM IST
ആ​ല​ത്തൂ​ർ: വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ അ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യു​ടെ നി​കു​തി ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ൻ. ആ​ല​ത്തൂ​ർ താ​ലൂ​ക്ക്ത​ല പ​ട്ട​യ​മേ​ള​യു​ടെ​യും എ​രി​മ​യൂ​ർ 1 സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്മാ​ർ​ട്ട് ആ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ലോ​ക കേ​ര​ള​സ​ഭ​യി​ൽ ഉ​യ​ർ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് 10 രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി കേ​ര​ള​ത്തി​ലെ അ​വ​രു​ടെ ഭൂ​മി​ക്ക് ടാ​ക്സ് അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ 1212 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്തത്. ഭൂ​ര​ഹി​ത​രാ​യ ആ​ളു​ക​ളെ ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ വ​ഴി​ക​ളും തേ​ടു​ന്നു​ണ്ട്.

ആ​ല​ത്തൂ​ർ പ​വി​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. സു​മോ​ദ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്. ചി​ത്ര, ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ര​ജ​നി ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ഷൈ​നി, എ​രി​മ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​പ്രേ​മകു​മാ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എം. അ​ലി, സി. ​രാ​മ​കൃ​ഷ്ണ​ൻ, കെ. ​അ​ൻ​ഷി​ഫ്, ഉ​ദ്യോ​ഗ​സ്ഥ​ർ, പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.