ഉ​ന്തു​വ​ണ്ടി പി​ടികൂ​ടി​യ സം​ഭ​വ​ത്തി​ൽ പി​ഴ ര​ണ്ടു ത​രം
Friday, November 1, 2024 7:29 AM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച് റോ​ഡി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ഉ​ന്തു​വ​ണ്ടി​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ന് 2,500 പി​ഴ ഇ​ട്ട​പ്പോ​ൾ വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക് 1,000 രൂ​പ മാ​ത്രം പി​ഴ.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ഉ​ന്തു വ​ണ്ടി​ക്കാ​രെ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്.

നാ​ല് ഉ​ന്തുവ​ണ്ടി പി​ടി​കൂ​ടി​യ​തി​ൽ ഒ​രെ​ണ്ണം ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ന്‍റെ​യും മു​ന്നെ​ണ്ണം നാ​ട്ടു​കാ​രു​ടെ​യും ആ​യി​രു​ന്നു. കു​റ​ഞ്ഞ​ത് 2,500 രൂ​പ​യാ​ണ് പി​ഴ ഈ​ടാ​ക്കേ​ണ്ട​താണെങ്കി​ലും ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നിൽനി​ന്നു മാ​ത്ര​മാ​ണ് ഈ ​തു​ക ഈ​ടാ​ക്കി​യ​ത്. ബാ​ക്കി മൂ​ന്നു പേ​രി​ൽനി​ന്ന് 1,000 രൂ​പ വീ​ത​മാ​ണ് ഇ​ടാ​ക്കി​യ​ത്. സംഭവം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കൗ​ണ്‍​സി​ലി​ൽ വ​ലി​യ ബ​ഹ​ള​ത്തി​ന് ഇ​ട​യാ​ക്കി. ര​ണ്ടു ത​ര​ത്തി​ൽ പി​ഴ ഈ​ടാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ കെ.​ ദീ​പ​ക് ചോ​ദ്യം ചെ​യ്തു. ചെ​യ​ർ​പ​ഴ്സ​ന്‍റെ നി​ർ​ദേ​ശപ്ര​കാ​ര​മാ​ണ് പി​ഴ കു​റ​ച്ച് വാ​ങ്ങി​യ​തെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.