മാ​രി​യി​ൽ ക​ലു​ങ്ക് പാ​ലം: അ​പ്രോ​ച്ച് റോ​ഡ് എ​സ്റ്റി​മേ​റ്റി​ന് അം​ഗീ​കാ​ര​മാ​യി-പി.​ജെ. ജോ​സ​ഫ്
Friday, November 1, 2024 7:29 AM IST
തൊ​ടു​പു​ഴ: മാ​രി​യി​ൽ ക​ലു​ങ്ക് പാ​ല​ത്തി​ന്‍റെ കാ​ഞ്ഞി​ര​മ​റ്റം ഭാ​ഗ​ത്തെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് വ​ഴി തെ​ളി​യു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ന് മ​ന്ത്രി അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ദീ​ർ​ഘ​കാ​ല​മാ​യി അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​റു​ക​ര​യാ​യ ഒ​ള​മ​റ്റം ഭാ​ഗ​ത്തെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം 1.80 കോ​ടി എം​എ​ൽ​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​റാ​യി.

അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ര​ണ്ടു വ​ർ​ഷം മു​ന്പ് ത​ന്നെ ഏ​റ്റെ​ടു​ത്ത് ഭൂ​ഉ​ട​മ​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും വി​ത​ര​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും ല​ഭ്യ​മ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് 1.80 കോ​ടി നേ​ര​ത്തേ അ​നു​വ​ദി​ച്ച് ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് മാ​രി​യി​ൽ ക​ലു​ങ്ക് ഭാ​ഗ​ത്തെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

പാ​ലം നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ 90 ല​ക്ഷം രൂ​പ മി​ച്ചം ഉ​ണ്ടാ​യി​രു​ന്ന​ത് കാ​ഞ്ഞി​ര​മ​റ്റം ഭാ​ഗ​ത്തെ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​ത​നു​സ​രി​ച്ച് 90 ല​ക്ഷം രൂ​പ​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ന് അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചെ​ങ്കി​ലും വി​വി​ധ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി അം​ഗീ​കാ​രം ല​ഭി​ക്കാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന് നി​ര​വ​ധി ത​വ​ണ നി​വേ​ദ​നം ന​ൽ​കു​ക​യും നി​യ​മ​സ​ഭ​യി​ൽ ഉ​പ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേത്തു​ട​ർ​ന്നാ​ണ് ഫ​യ​ലി​ൽ മ​ന്ത്രി ഒ​പ്പു​വ​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​ട​ൻ​ത​ന്നെ ഭ​ര​ണാ​നു​മ​തി​ക്കു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും. ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​മാ​യി സം​സാ​രി​ച്ചെ​ന്നും ഇ​ക്കാ​ര്യം വൈ​കി​ല്ലെ​ന്നും പി.​ജെ.​ ജോ​സ​ഫ് പ​റ​ഞ്ഞു.

പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലം നി​ർ​മി​ച്ച ക​രാ​റു​കാ​ര​ൻ ത​ന്നെ കാ​ഞ്ഞി​ര​മ​റ്റം ഭാ​ഗ​ത്തെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.