ഇ​ല്ലി​ക്ക​ൽ​ക്ക​ല്ല് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ കാ​ർ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Monday, June 17, 2024 3:45 AM IST
തീ​ക്കോ​യി: ഇ​ല്ലി​ക്ക​ൽ​ക്ക​ല്ല് സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് താ​ഴേ​ക്ക് പ​തി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച ഒ​ന്ന​ര​യോ​ടെ മേ​ലടു​ക്ക​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പ​ണ്ടാ​ര​വ​ള​വ് സ്വ​ദേ​ശി എ​ബി (24)യു​ടെ കൈ ​ഒ​ടി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് യു​വാ​ക്ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്നത്.

ഇ​റ​ക്കം ഇ​റ​ങ്ങി​വ​ന്ന കാ​റി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​പ്പോ​ൾ റോ​ഡ​രി​കി​ൽ ക​ണ്ട വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. വേ​ഗ​ത്തി​ൽ വ​ന്ന വാ​ഹ​ന​ം ത​ട​ഞ്ഞു​നി​ർ​ത്താ​ൻ പ​റ്റി​യ​തൊ​ന്നും വീ​ട്ടു​മു​റ്റ​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മു​റ്റ​ത്ത് ക​യ​റി​യ കാ​ർ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കാ​ർ 15 അ​ടി​യോ​ളം താ​ഴേ​ക്ക് വീ​ണു. വീ​ടി​നു താ​ഴെ പു​ര​യി​ട​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ലേ​ക്കാ​ണ് വാ​ഹ​നം വീ​ണ​ത്.

ചോ​ന​മ​ല​യി​ൽ രാ​ജേ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് കാ​ർ ക​യ​റി​യ​ത്. ഈ ​സ​മ​യ​ത്ത് മു​റ്റ​ത്ത് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​രി​ക്കേ​റ്റ എ​ബി​യെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.