നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ടാ​റ്റാ സു​മോ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് മൂ​ന്നു​ പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Monday, June 17, 2024 3:26 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ടാ​റ്റാ സു​മോ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ക്കി ക​വ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 11-നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നെ​ല്ലി മ​ല​യി​ൽ​നി​ന്നു വ​ണ്ടി​പ്പെ​രി​യാ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടാ​റ്റാ സു​മോ ഡൈ​മു​ക്കി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ടാ​റ്റ സു​മോ ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച ശേ​ഷം ക​ക്കി​ക്ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ബാ​റ്റ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡൈ​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് (39), പ്രി​യ (29), മ​നോ​ജ് (33)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ചു വ​യ​സു​ള്ള കു​ട്ടി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ വ​ണ്ടി​പ്പെ​രി​യാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ​നി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.