ബ​സു​ക​ൾ റൂ​ട്ടു​മാ​റ്റി: നാ​ട്ടു​കാ​ർ​ക്ക് യാ​ത്രാ​ക്ലേ​ശം
Friday, November 1, 2024 7:28 AM IST
നെ​ടു​ങ്ക​ണ്ടം: പാ​ലം പ​ണി​യു​ടെ പേ​രി​ല്‍ താ​ത്കാ​ലി​ക​മാ​യി റൂ​ട്ട് തി​രി​ച്ചുവി​ട്ട ബ​സ് സ​ര്‍​വീ​സു​ക​ള്‍ പാ​ലം പ​ണി പൂ​ര്‍​ത്തി​യാ​യ ശേ​ഷം പ​ഴ​യ റൂ​ട്ടി​ല്‍ ഓ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. നെ​ടു​ങ്ക​ണ്ട​ത്തുനി​ന്നു ക​ല്ലാ​ര്‍ വ​ഴി തൂ​ക്കു​പാ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍, ത​മി​ഴ്‌​നാ​ട് ബ​സു​ക​ള്‍ എ​ന്നി​വ​യാ​ണ് പാ​ലം പ​ണി​യു​ടെ പേ​രി​ല്‍ വ​ഴി​തി​രി​ച്ചു വി​ട്ടി​രു​ന്ന​ത്.

പാ​ലം തു​റ​ന്നുകൊ​ടു​ത്ത് ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും ക​ല്ലാ​ര്‍ വ​ഴി സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ബ​സു​ക​ള്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു താ​ന്നി​മൂ​ട് വ​ഴി​യാ​ണ് ഇ​പ്പോ​ള്‍ ഓ​ടു​ന്ന​ത്. തി​രി​ച്ചും ക​ല്ലാ​ര്‍ വ​ഴി വ​രാ​ന്‍ കൂ​ട്ടാ​ക്കു​ന്നി​ല്ല. മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​വും സ​മ​യ​വും ലാ​ഭി​ക്കാ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് റൂ​ട്ട് മാ​റി ഓ​ടു​ന്ന​ത്.

ഇ​തുമൂ​ലം ക​ല്ലാ​റി​ലെ സ്‌​കൂ​ള്‍ കു​ട്ടി​ക​ളും മ​റ്റ് യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​ക്കാ​ര്യം പ​ല​ത​വ​ണ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ഇ​തി​നെത്തു​ട​ര്‍​ന്ന് ഉ​ടു​മ്പ​ന്‍​ചോ​ല ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യ്ക്ക് പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.