ഭൂമി തരം മാറ്റൽ : അ​മ്പ​ല​പ്പു​ഴ​യി​ലെ ആ​ദ്യ അ​ദാ​ല​ത്തി​ല്‍ 223 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Wednesday, October 30, 2024 5:31 AM IST
ആ​ല​പ്പു​ഴ: ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന അ​ദാ​ല​ത്തു​ക​ള്‍​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ല​യി​ലെ ആ​ദ്യ അ​ദാ​ല​ത്ത് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് ഓ​ഫീ​സ് ഹാ​ളി​ല്‍ ന​ട​ന്നു.

അ​ദാ​ല​ത്തി​ല്‍​ ഈ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 31 വ​രെ​യു​ള ഫീ​സി​ള​വി​ന​ര്‍​ഹ​ത​യു​ള്ള (25 സെ​ന്‍റല്‍ താ​ഴെ) ഫോം ​ആ​റ് അ​പേ​ക്ഷ​ക​ളും ഡാ​റ്റാ ബാ​ങ്കി​ല്‍ നി​ന്നു ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യു​ള്ള ഫോം ​അ​ഞ്ച് അ​പേ​ക്ഷ​ക​ളു​മാ​ണ് പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്. അ​ദാ​ല​ത്തി​ല്‍ 223 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി.

ഈ ​കാ​ല​യ​ള​വി​ലെ തീ​ര്‍​പ്പാ​ക്കാ​ന്‍ ശേ​ഷി​ക്കു​ന്ന കേ​സു​ക​ളി​ല്‍ ന​വം​ബ​ര്‍ 30 നു​ള​ളി​ല്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 31 വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

അ​ദാ​ല​ത്തി​ല്‍ എ​ഡി​എം ആ​ശാ സി. ​ഏ​ബ്ര​ഹാം, അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് ത​രം​മാ​റ്റ​ ന​ട​പ​ടി​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​ആ​ര്‍) ജോ​ളി ജോ​സ​ഫ്, അ​മ്പ​ല​പ്പു​ഴ ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. അ​ന്‍​വ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, കൃ​ഷ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രും മ​റ്റു റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

മ​ന്ത്രി കെ.​ രാ​ജ​ന്‍റെ പ്ര​ത്യേ​ക നി​ര്‍​ദേ​ശ​പ്ര​കാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ദാ​ല​ത്ത് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ന​ട​ക്കു​ക. നി​ല​വി​ലു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്ക​ലാ​ണ് അ​ദാ​ല​ത്തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ര്‍​ഡി​ഒ​മാ​രും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രു​മാ​ണ് ഇ​പ്പോ​ള്‍ ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടാംഘ​ട്ട അ​ദാ​ല​ത്ത് താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്താ​ന്‍​ തീ​രു​മാ​നി​ച്ച​ത്.