കാ​യം​കു​ള​ത്തി​ന്‍റെ ശ​ബ്ദ​മാ​യി ചേ​ത​ന എ​ഫ്എം 90.8 ​റേ​ഡി​യോ ഇ​ന്ന് പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ക്കും
Thursday, October 31, 2024 5:13 AM IST
കാ​യം​കു​ളം: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കസ​ഭാ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ കാ​യം​കു​ളം ചേ​ത​ന​യു​ടെ പു​തി​യ എ​ഫ് എം 90.8 ​റേ​ഡി​യോ ഇ​ന്നു പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സി​നി​മ-സീ​രി​യ​ൽ താ​രം ര​ശ്മി അ​നി​ൽ എ​ഫ് എം ​റേ​ഡി​യോ​യു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ക്കും.

റേ​ഡി​യോ ആ​പ്പി​ന്‍റെ ഉ​ദ്‌​ഘാ​ട​നം യു. ​പ്ര​തി​ഭ എംഎ​ൽഎയും റേ​ഡി​യോ യൂ​ട്യൂ​ബ് ചാ​ന​ലി​ന്റെ ഉ​ദ്‌​ഘാ​ട​നം രൂ​പ​ത പ്രൊ​ക്യൂ​റേ​റ്റ​ർ ഫാ. റോ​ബ​ർ​ട്ട് പാ​ല​വി​ള​യി​ലും നി​ർ​വ​ഹി​ക്കും. ചേ​ത​ന എ​ഫ്എം ​ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യി​ൻ തെ​ങ്ങു​വി​ള​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കും.

ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ജോ​സ് വെ​ണ്മ​ലോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ കാ​ർ​ഷി​ക ക​മ്മി​റ്റി രൂ​പീ​ക​ര​ണം, ഹ​രി​തം സീ​സ​ൺ ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും ന​ട​ക്കും.

ചേ​ത​ന ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ഫ്രാ​ൻ​സി​സ് പ്ലാ​വ​റ​ക്കുന്നി​ൽ, ഇ​ൻ​ഫാം സം​സ്ഥാ​ന സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​ ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ, ചേ​ത​ന അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ഫി​ലി​പ്പ് ജ​മ്മ​ത്തു ക​ള​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 24 മ​ണി​ക്കൂ​റും പ​രി​പാ​ടി​ക​ളു​മാ​യി ശ്രോ​താ​ക്ക​ളി​ലേ​ക്ക് എ​ത്താ​ൻ വേ​ണ്ട അ​ത്യാ​ധു​നി​ക ശ​ബ്ദക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ഫ്എം ​സ്റ്റു​ഡി​യോ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.