മെ​ഡി​. കോളജ് ആശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള കു​ത്തി​വയ്പിൽ ശ​രീ​രം ത​ള​ർ​ന്ന​താ​യി പ​രാ​തി
Thursday, October 31, 2024 5:13 AM IST
അന്പല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള കു​ത്തി​വയ്​പ്പെ​ടു​ത്ത രോ​ഗി​യു​ടെ ശ​രീ​രം ത​ള​ർ​ന്ന​താ​യി പ​രാ​തി. ത​ക​ഴി ക​ല്ലേ​പു​റ​ത്ത് സോ​മ​ന്‍റെ ഭാ​ര്യ ശാ​ന്ത​മ്മ (62) ആ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലു​ള്ള​ത്.

ഒ​ക്ടോ​ബ​ർ 21 നാ​ണ് വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന മു​യൽ മാ​ന്തി​യ​തി​നെ ത്തുട​ർ​ന്ന് റാ​ബീ​സ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യ​ത്. ടി​ടി എ​ടു​ത്ത​തി​നുശേ​ഷം ടെ​സ്റ്റ് ഡോ​സ് എ​ടു​ത്ത​പ്പോ​ൾ ത​ന്നെ അ​ല​ർ​ജി ഉ​ണ്ടാ​യെ​ന്നു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഇ​തി​നുശേ​ഷം മൂ​ന്നാ​മ​ത്തെ വാ​ക്സി​ൻ എ​ടു​ത്ത​പ്പോ​ഴാ​ണ് ശാ​ന്ത​മ്മ അ​വ​ശ​യാ​യ​ത്. തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പി​ന്നീ​ട് വാ​ർ​ഡി​ലേ​ക്കും മാ​റ്റി. ഇ​പ്പോ​ൾ എ​ഴു​ന്നേ​റ്റി​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത​വ​സ്ഥ​യാ​ണെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, വാ​ക്സി​നെ​ടു​ത്താ​ൽ ഉ​ണ്ടാ​കു​ന്ന അ​പൂ​ർ​വമാ​യ പാ​ർ​ശ്വ​ഫ​ല​മാ​കാം ഇ​തെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ടെ​സ്റ്റ് ഡോ​സി​ൽ അ​ല​ർ​ജി പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ മ​റു​മ​രു​ന്നു ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, വാ​ക്സി​ൻ എ​ടു​ത്ത​പ്പോ​ൾ നി​ല​മാ​റി. അ​പൂ​ർ​വം ആ​ളു​ക​ളി​ൽ ഇ​ത്ത​രം സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, സൂ​പ്ര​ണ്ട്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, മെ​ഡി​സി​ൻ വി​ഭാ​ഗം ത​ല​വ​ന്മാ​ർ എ​ന്നി​വ​രു​ടെ അ​ടി​യ​ന്ത​ര ബോ​ർ​ഡ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു.

വാ​ക്‌​സി​നെ​ടു​ത്ത രോ​ഗി കി​ട​പ്പി​ലാ​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ്

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വാ​ക്‌​സി​നെ​ടു​ത്ത രോ​ഗി കി​ട​പ്പി​ലാ​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ്. വാ​ക്സി​ൻ എ​ടു​ത്താ​ൽ ഉ​ണ്ടാ​കു​ന്ന അ​പൂ​ർ​വ​മാ​യ പാ​ർ​ശ്വ​ഫ​ലം ആ​കാ​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മി​റി​യം വ​ർ​ക്കി പ്ര​തി​ക​രി​ച്ച​ത്.

ടെ​സ്റ്റ് ഡോ​സിൽ അ​ല​ർ​ജി പ്ര​ക​ടി​പ്പി​ച്ച​പ്പോ​ഴേ മ​റു​മ​രു​ന്ന് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, വാ​ക്‌​സി​ൻ എ​ടു​ത്ത​പ്പോ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി. അ​പൂ​ർവം ആ​ളു​ക​ളി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ഉ​ച്ച​യ്ക്കു ചേ​ർ​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, മെ​ഡി​സി​ൻ വി​ഭാ​ഗം എ​ച്ച്ഒ​ഡി എ​ന്നി​വ​ർ യോ​ഗം പ​ങ്കെ​ടു​ത്തു.