ഡോ​ളോ​മൈ​റ്റും നീ​റ്റുക​ക്ക​യും കി​ട്ടാ​നി​ല്ല; ക​ര്‍​ഷ​ക​ര്‍ നി​രാ​ശ​യി​ൽ
Tuesday, October 29, 2024 7:27 AM IST
എട​ത്വ: കു​ട്ട​നാ​ട്ടി​ല്‍ പു​ഞ്ച​കൃ​ഷി​യു​ടെ വി​ത​യി​റ​ക്ക് ആ​രം​ഭി​ച്ചി​ട്ടും ഡോ​ളോ​മൈ​റ്റും നീ​റ്റ് ക​ക്ക​യും കി​ട്ടാ​നി​ല്ല. പാ​ട​ത്തെ അ​മ്ല​ര​സം ക​ര്‍​ഷ​ക​ര്‍​ക്കു വി​ന​യാ​കു​ന്നു. കു​ട്ട​നാ​ട്ടി​ല്‍ പു​ഞ്ചകൃ​ഷി സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ 75 ശ​ത​മാ​നം സ​ബ്‌​സീ​ഡി​യി​ല്‍ ഡോ​ളോ​മൈ​റ്റും നീ​റ്റ് ക​ക്ക​യും സ​ര്‍​ക്കാ​ര്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണ്‍ മു​ത​ലാ​ണ് ഡോ​ളോ​മൈ​റ്റി​നും നീ​റ്റ് ക​ക്ക​യ്ക്കും ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞവ​ര്‍​ഷം ഏ​താ​നും ക​ര്‍​ഷ​ക​ന് ഡോ​ളോ​മൈ​റ്റും നീ​റ്റ്ക​ക്ക​യും ല​ഭി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇ​ക്കു​റി വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ പാ​ട​ത്ത് അ​മ്ല​ര​സം കൂ​ടു​ത​ലാ​ണ്. വി​ള​വെ​ടു​ത്ത ശേ​ഷം ഏ​ഴു മാ​സ​ത്തി​ലേ​റെ വെ​ള്ളം ക​യ​റ്റി മു​ക്കി​യി​ടു​ന്ന പാ​ട​ത്ത് അ​മ്ല​ര​സം ഇ​ള​കും. കൃ​ഷി​യി​റ​ക്കി​ന് വ​റ്റി​ക്കു​ന്ന​തോ​ടെ പാ​ട​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ന് മു​ക​ളി​ല്‍ പാ​ടപോ​ലെ അ​മ്ല​ര​സം പ​ട​രും. ട്രി​ല്ല​ര്‍ അ​ടി​ച്ച ശേ​ഷം അ​മ്ല​ര​സം രൂ​ക്ഷ​മാ​യി തീ​രും.

ഇ​ങ്ങ​നെ​യു​ള്ള പാ​ട​ങ്ങ​ളി​ല്‍ വി​ത​യി​റ​ക്കി​യാ​ല്‍ ഞാ​റ് ക​രി​ച്ചി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ക​യും പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ത​ന്നെ കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. ര​ണ്ടു ഘ​ട്ട​മാ​യാ​ണ് ഡോ​ളോ​മൈ​റ്റും നീ​റ്റു​ക​ക്ക​യും പാ​ട​ത്ത് വി​ത​റു​ന്ന​ത്. പാ​ടം പ​റ്റി​ച്ച് ട്രി​ല്ല​ര്‍ അ​ടി​ച്ച​തി​നുശേ​ഷ​വും നെ​ല്‍​ച്ചെ​ടി 25 ദി​വ​സ​ത്തി​ല്‍ എ​ത്തി​യ​തി​ന് മു​ന്‍​പു​മാ​ണ് ഡോ​ളോ​മൈ​റ്റോ നീ​റ്റു​ക​ക്ക​യോ വി​ത​റു​ന്ന​ത്.
ഡോ​ളോ​മൈ​റ്റ് ഏ​ക്ക​റി​ന് 120 കി​ലോ വീ​ത​മാ​ണ് പാ​ട​ത്ത് വി​ത​റേ​ണ്ട​ത്.

ഇ​ക്കു​റി ഡോ​ളോ​മൈ​റ്റോ നീ​റ്റു​ക​ക്ക​യോ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​മ്ല​ര​സം കൂ​ടു​ത​ലു​ള്ള പാ​ട​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍ നി​രാ​ശ​യി​ലാ​ണ്. കു​ട്ട​നാ​ട്ടി​ല്‍ പു​ഞ്ച​കൃ​ഷി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി വ​രിക​യാ​ണ്. വി​ത​യി​റ​ക്കി​നു മു​ന്‍​പ് ഡോ​ളോ​മൈ​റ്റോ നീ​റ്റു​ക​ക്ക​യോ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി കൃ​ഷി​വ​കു​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.