മ​ട​കു​ത്തി​യ​തി​ന്‍റെ പ​ണം കി​ട്ടി​യി​ല്ല; ​സ​മ​ര​ത്തി​നൊ​രു​ങ്ങി ക​ർ​ഷ​ക​ർ
Tuesday, October 29, 2024 7:26 AM IST
മ​ങ്കൊ​മ്പ്: മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പി​ൻ​മേ​ൽ മ​ട​കു​ത്തി​യ​തി​ന്‍റെ പ​ണം ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​ടി​ശി​ക​യാ​യി തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു സ​മ​ര​ത്തി​നൊ​രു​ങ്ങി ക​ർ​ഷ​ക​ർ.

ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന 32 ഓ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ സം​ഘ​ട​ന​യാ​യ ച​മ്പ​ക്കു​ളം നെ​ല്ലു​ൽ​പാ​ദ​ക പാ​ട​ശേ​ഖ​ര ഏ​കോ​പ​ന​സ​മി​തി​യാ​ണ് ന​വം​ബ​ർ ഒ​ന്നു മു​ത​ൽ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ അ​നി​ശ്ചി​ത​കാ​ല ധ​ർ​ണ സ​മ​ര​ത്തി​നു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

2021-22 വ​ർ​ഷ​ത്തെ പു​ഞ്ച​കൃ​ഷി, 2022 ലെ ​ര​ണ്ടാം​കൃ​ഷി എ​ന്നി​വ​യ്ക്കാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. പെ​രു​മാ​നി​ക്ക​രി, വ​ട​ക്കേ​ത്തൊ​ള്ളാ​യി​രം, ചെ​മ്പ​ടി ച​ക്കം​ക​രി, അ​റു​നൂ​റ് ച​ക്കം​ക​രി എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് മ​ട​വീ​ഴ്ച സം​ഭ​വി​ച്ച​ത്.

സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പി​ൻ​മേ​ൽ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ സ്വ​ന്തം നി​ല​യി​ൽ പ​ണം ക​ണ്ടെ​ത്തി യ​ഥാ​സ​മ​യം മ​ട​കു​ത്ത​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ദു​ര​ന്ത നി​വാ​ര​ണം പ്ര​കൃ​തി​ക്ഷോ​ഭ നി​ധി​യി​ൽനി​ന്നും അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽനി​ന്നും ഓ​ഗ​സ്റ്റ് ര​ണ്ടാം വാ​ര​മാ​ണ് ച​മ്പ​ക്കു​ളം എ​ഡി​എ ഓ​ഫീ​സി​നു തു​ക​യ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ൽ, ട്ര​ഷ​റി നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്ന​തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു പ​ണം ല​ഭ്യ​മാ​യി​ല്ല. ട്ര​ഷ​റി നി​യ​ന്ത്ര​ണം മാ​റി​യ​പ്പോ​ൾ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച തു​ക​യാ​യ​തി​നാ​ൽ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന സാ​ങ്കേ​തി​ക ത​ട​സ​വാ​ദ​മാ​ണ് അ​ധി​കൃ​ക​ർ ഉ​ന്ന​യി​ച്ച​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, മൂ​ന്നു​മാ​സ​മാ​യി​ട്ടും ന​ട​പ​ടി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

സ​ർ​ക്കാ​രി​ന്റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ല​മു​ണ്ടാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ത​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. അ​നു​വ​ദി​ച്ച തു​ക കി​ട്ടാ​താ​യ​തോ​ടെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ അ​ഞ്ഞൂ​റോ​ളം ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ അ​ടു​ത്ത കൃ​ഷി​യും ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.