മ​ത​മൈ​ത്രി സ​ന്ദേ​ശ​മാ​യി നാടെങ്ങും ന​ബി​ദി​ന റാ​ലി
Tuesday, September 17, 2024 12:07 AM IST
മാന്നാ​ർ: മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശ​മു​ണ​ർ​ത്തി ന​ബി​ദി​ന റാ​ലി​ക്ക് ക്ഷേ​ത്രന​ട​ക​ളി​ൽ സ്വീ​ക​ര​ണം. മാ​ന്നാ​ർ മു​സ്‌ലിം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​ന്ന മ​ത​പ്ര​സം​ഗ പ​ര​മ്പ​ര​യ്ക്ക് സ​മാ​പ​നം കു​റി​ച്ച് മാ​ന്നാ​റി​ൽ ന​ട​ന്ന ന​ബി​ദി​ന റാ​ലി​ക്കാ​ണ് മാ​ന്നാ​ര്‍ തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്ര ന​ട​യി​ലും ശ്രീ​കു​ര​ട്ടി​ശേ​രി​യി​ല​മ്മ ഭ​ഗ​വ​തി ക്ഷേ​ത്ര ന​ട​യി​ലും സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. പു​ത്ത​ൻ​പ​ള്ളി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച റാ​ലി​ക്ക് ശ്രീ​കു​ര​ട്ടി​ശേ​രി​യി​ല​മ്മ ഭ​ഗ​വ​തി ക്ഷേ​ത്ര​ന​ട​യി​ല്‍ സ​ജി കു​ട്ട​പ്പ​ൻ, പ്ര​ഭ​കു​മാ​ർ, ശി​വ​ൻ​പി​ള്ള, ശി​വ​ൻ​കു​ട്ടി, രാ​ജേ​ന്ദ്ര​ൻ, അ​ജി​ത്കു​മാ​ർ, ഗി​രീ​ഷ്, രാ​ജേ​ഷ്, സ​ന്തോ​ഷ് കു​ട്ട​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

തു​ട​ർ​ന്ന് തൃ​ക്കു​ര​ട്ടി ക്ഷേ​ത്ര​ന​ട​യി​ൽ എ​ത്തി​യ റാ​ലി​ക്ക് മാ​ന്നാ​ർ തൃ​ക്കു​ര​ട്ടി ക്ഷേ​ത്ര ഉ​പ​ദേ​ശ​കസ​മി​തി​യും തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ സേ​വാ​സ​മി​തി​യും സം​യു​ക്ത​മാ​യി സ്വീ​ക​ര​ണം ന​ൽ​കി. ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ർ ശി​വം, സേ​വാ​സ​മി​തി പ്ര​സി​ഡ​ന്‍റ് ക​ലാ​ധ​ര​ൻ കൈ​ലാ​സം, ഉ​പ​ദേ​ശ​കസ​മി​തി സെ​ക്ര​ട്ട​റി അ​നി​ൽ നാ​യ​ർ ഉ​ത്രാ​ടം, സ​മി​തി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ ചി​ത്രാ​ഭ​വ​ൻ, വൈ​സ് പ്ര​സി​ഡന്‍റ് അ​നുകു​മാ​ർ ഭാ​നു​ഭ​വ​നം, ഭാ​ര​വാ​ഹി​ക​ളാ​യ ക​ണ്ണ​ൻ ഗോ​കു​ലം, സു​ന്ദ​രേ​ശ​ൻ പി​ള്ളൈ, വി​നു കാ​രാ​ഞ്ചേ​രി​ല്‍, ഗി​രീ​ഷ്കു​മാ​ർ, വേ​ണു ഏ​നാ​ത്ത്, മ​ഹേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​ട​യും ബൊ​ക്ക​യും ന​ൽ​കി വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

ഹ​രി​പ്പാ​ട്: പ​ടി​ഞ്ഞാ​റെ​മു​ട്ടം ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൗ​ലൂ​ദ് സ​ദ​സും ന​ബി​ദി​ന റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. ജ​മാ​അ​ത്ത് പ​ള്ളി​യി​ൽ ന​ട​ന്ന മൗ​ലൂ​ദ് സ​ദ​സി​നു ചീ​ഫ് ഇ​മാം ഹാ​രി​സ് സ​ഖാ​ഫി, മു​ഹ​മ്മ​ദ് കു​ഞ്ഞ് സ​ഖാ​ഫി, അ​ബ്ദു​സ​ലാം മു​സ്‌​ലി​യാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കി​ഴ​ക്കേ മു​ട്ടം മു​ഹി​യ​ദ്ദീ​ൻ മ​സ്ജി​ദി​ൽ ന​ട​ന്ന മൗ​ലൂ​ദ് സ​ദ​സ് പി.​എ​സ്.​എം. അ​ഷ​റ​ഫ് മു​സ്‌​ലി​യാ​ർ നേ​തൃ​ത്വം ന​ൽ​കി. ദാ​റു​ൽ മു​സ്ത​ഫ മ​ദ്ര​സ​യി​ൽ ന​ട​ന്ന മൗ​ലൂ​ദി​ന് തു​ഫൈ​ൽ നി​സാ​മി നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് കി​ഴ​ക്കേ മു​ട്ടം മു​ഹി​യ​ദ്ധീ​ൻ പ​ള്ളി​യി​ൽ​നി​ന്നു രാ​വി​ലെ 9ന് ​ആ​രം​ഭി​ച്ച റാ​ലി ന​ഗ​രം ചു​റ്റി പ​ടി​ഞ്ഞാ​റേ​മു​ട്ടം പ​ള്ളി​യി​ൽ സ​മാ​പി​ച്ചു.

ജ​മാ​അ​ത്തി​ലെ മൂ​ന്ന് മ​ദ്ര​സ​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളും റാ​ലി​യി​ൽ അ​ണി​നി​ര​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ റാ​ലി​യെ സ്വീ​ക​രി​ച്ചു ഇ​ത​ര മ​ത​സ്ഥ​രും ന​ബി​ദി​ന റാ​ലി​ക്ക് മ​ധു​രം വി​ള​മ്പി. റാ​ലി​ക്കുശേ​ഷം പ​ള്ളി​യി​ൽ അ​ന്ന​ദാ​ന​വും ന​ൽ​കി. ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ബ​ദ​റു​ദ്ദീ​ൻ, ഷാ​ജി, മു​ജീ​ബ്, ഷം​സു​ദ്ദീ​ൻ, ഹ​നീ​ഫ, അ​ബ്ദു​റ​ഹ്മാ​ൻ, അ​ബ്ദു​ൽ റ​ഷീ​ദ്, സ​ലിം, അ​ഷ​റ​ഫ്, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല മു​സ്‌ലിം ജ​മാ​അ​ത്തി​ന്‍റെയും നെ​ടു​മ്പ്ര​ക്കാ​ട് രി​ഫാ​ഇ​യ്യ ജു​മാ മ​സ്ജി​ദി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ബി​ദി​ന സ​ന്ദേ​ശ​റാ​ലി ന​ട​ത്തി. ചേ​ർ​ത്ത​ല സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് ചീ​ഫ് ഇ​മാം ആ​ബി​ദ് ഹു​സൈ​ൻ മി​സ്ബാ​ഹി, രി​ഫാ​ഇ​യ്യാ ജു​മാ മ​സ്ജി​ദ് ചീ​ഫ് ഇ​മാം യൂ​സു​ഫ് ബാ​ഖ​വി, രി​ഫാ​ഇ​യ്യാ ജു​മാ മ​സ്ജി​ദ് പ്ര​സി​ഡ​ന്റ്‌ ബി. ​ഫൈ​സ​ൽ, മു​ജീ​ബ്, സി.​എ.​ മ​ജീ​ദ്, വി.​എ​ച്ച്.​റ​ഫീ​ഖ്, സി​റാ​ജു​ദ്ദീ​ൻ സു​ഹ്‌രി, ​നാ​സ​ർ നി​സാ​മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ണ്ണ​ഞ്ചേ​രി: വ​ട​ക്ക​നാ​ര്യാ​ട് മു​സ്‌ലിം ജ​മാ​ത്ത് ക​മ്മി​റ്റി​യു​ടെ​യും മ​ദ​ർ മ​സ്ജി​ദി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ന​ബി​ദി​ന റാ​ലി മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശം വി​ളി​ച്ചോ​തി. മു​സ്‌ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ മ​ജീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ്റ​ഹ്മാ​ൻ, ന​ഹാ​സ് ന​ഈ​മി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ന​ബി​ദി​ന സ​ന്ദേ​ശ ജാ​ഥ​യ്ക്ക് അ​ഖി​ല കേ​ര​ള ധീ​വ​ര​സ​ഭ വ​ട​ക്ക​നാ​ര്യാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി. ജാ​ഥ​യി​ൽ അ​ണി​ചേ​ർ​ന്ന​വ​ർ​ക്കാ​യി പാ​യാ​സവി​ത​ര​ണ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഭു​വ​ന​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ര​സാ​ക്ഷ​ൻ, സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.