കു​ടും​ബ​ശ്രീ സം​സ്ഥാ​ന​ത​ല ഓ​ണം വി​പ​ണ​ന​മേ​ള പ​ത്തു മു​ത​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍
Sunday, September 8, 2024 2:52 AM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ സം​സ്ഥാ​ന​ത​ല ഓ​ണം വി​പ​ണ​ന​മേ​ള​യു​ടെ​യും കെ ​ലി​ഫ്റ്റ് ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​ന​വും പ​ത്തി​നു പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ക്കും. 10 മു​ത​ല്‍ 14 വ​രെ പ​ത്ത​നം​തി​ട്ട പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ത​യാ​റാ​ക്കു​ന്ന പ്ര​ത്യേ​ക പ​ന്ത​ലി​ലാ​ണ് വി​പ​ണ​നമേ​ള ന​ട​ക്കു​ന്ന​ത്. ഓ​ണം വി​പ​ണ​നമേ​ള​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ര്‍​വ​ഹി​ക്കും.

മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി.​ സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

നാ​ല് ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സെ​മി​നാ​റു​ക​ളും ന​ട​ക്കും. വി​പ​ണ​ന​മേ​ള​യി​ല്‍ കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട അം​ഗ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന വി​വി​ധ​ത​രം ഭ​ക്ഷ്യോത്പ​ന്ന​ങ്ങ​ള്‍ ഉ​ണ്ടാ​കും.

നൂ​റു​ത​രം അ​ച്ചാ​റു​ക​ള്‍, നൂ​റു​ത​രം ചി​പ്സ്, അ​ട്ട​പ്പാ​ടി വ​ന​സു​ന്ദ​രി ചി​ക്ക​ന്‍ വി​വി​ധ ജി​ല്ല​യി​ല്‍നി​ന്നും വ്യ​ത്യ​സ്ത​മാ​യ ഫു​ഡ് കോ​ര്‍​ട്ട് എ​ന്നി​വ​യും ഉ​ണ്ടാ​വും. കു​ടും​ബ​ശ്രീ ഓ​ക്‌​സി​ല​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.