കോ​ന്നി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യോ​ഗം യു​ഡി​എ​ഫ് ബ​ഹി​ഷ്‌​ക​രി​ച്ചു
Sunday, September 8, 2024 3:03 AM IST
കോ​ന്നി: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യോ​ഗം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ചു. ക​ഴി​ഞ്ഞ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍​ന​ട​ത്തി​യ ക​രി​യാ​ട്ടം ഫെ​സ്റ്റി​ന്‍റെ വ​ര​വ് ചെ​ല​വ് ക​ണ​ക്ക് സം​ബ​ന്ധി​ച്ച് ചോ​ദ്യം ഉ​ണ്ടാ​യ​തി​നുശേ​ഷം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ ഒ​രു യോ​ഗ​ത്തി​ലും എം​എ​ല്‍​എ​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യോ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ വി​ക​സ​നസ​മി​തി യോ​ഗ​ത്തി​നെ​ത്തി.

അ​ധ്യ​ക്ഷ​യാ​യി​രു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. അ​മ്പി​ളി ഉ​ള്‍​പ്പെ​ടെ യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ചി​രു​ന്നു. അം​ഗ​ങ്ങ​ള്‍ ത​ഹ​സി​ല്‍​ദാ​രു​ടെ ചേം​ബ​റി​ന് പു​റ​ത്ത് കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേധി​ച്ചു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഏ​ക​ദേ​ശം ഒ​രു മ​ണി​യോ​ടെ എം​എ​ല്‍​എ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അം​ഗ​ങ്ങ​ള്‍ സ​മ​രം വി​ജ​യം ക​ണ്ട​താ​യി അ​റി​യി​ച്ചു​കൊ​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സി​ന് പു​റ​ത്തേ​ക്കു പ്ര​ക​ട​നം ന​ട​ത്തി.

പ്ര​തി​ഷേ​ധം താ​ലൂ​ക്ക്‌​സ​ഭ​യി​ലെ ആ​ന്‍റോ ആ​ന്‍റ​ണി എം​പിയു​ടെ പ്ര​തി​നി​ധി​യാ​യ ഐ​വാ​ന്‍ വ​ക​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി അ​മ്പി​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ദി​നാ​ന്മ റോ​യി, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​വി​ണ്‍ പ്ലാ​വി​ള​യി​ല്‍, ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നി സാ​ബു, ബ​ഷീ​ര്‍ ചീ​റ്റാ​ര്‍, സേ​വാ​ദ​ള്‍ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ശ്യം ​എ​സ്. കോ​ന്നി, അ​ബ്ദു​ള്‍ മു​ത്ത​ലി​ഫ്, ഏ​ബ്ര​ഹാം ചെ​ങ്ങ​റ, ബാ​ബു വെ​ന്മേ​ലി​ല്‍, കെ.​ജി. ഇ​ടി​ക്കു​ള, വി.​കെ. സ​ന്തോ​ഷ് കു​മാ​ര്‍, സൗ​ദ റ​ഹിം, പ്ര​കാ​ശ് പേ​ര​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.