കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ മാ​ർ​ച്ച് ന​ട​ത്തി
Saturday, September 7, 2024 2:48 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടിയു) പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റിന്‍റെ സ​ഹ​ക​ര​ണ വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ പി​ൻ​വ​ലി​ക്കക,സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും ജീ​വ​ന​ക്കാ​രെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ച​ട്ടം ഭേ​ദ​ഗ​തി​ക​ൾ പി​ൻ​വ​ലി​ക്കു​ക കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ക സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻകാ​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്.

സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി. ഹ​ർ​ഷ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജി. ‌ഗോ​പ​കു​മാ​ർ സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​എ​സ്. ഓ​മ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​കൃ​ഷ്ണ​കു​മാ​ർ, കെ.​ജി. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, പി.​സി. രാ​ജീ​വ്, ആ​ർ. റെ​ജി, എം.​കെ.​ഹ​രി​കു​മാ​ർ, കെ.​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.