കൊ​ല്ല​മു​ള വി​ല്ലേ​ജി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ആ​രം​ഭി​ച്ചു
Saturday, September 7, 2024 3:00 AM IST
റാ​ന്നി: കൊ​ല്ല​മു​ള വി​ല്ലേ​ജി​ന്‍റെ ഡി​ജി​റ്റ​ൽ സ​ർ​വേ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സ്- സ​ർ​വീ​സ് കോ​ള​നി പ​ട്ട​യം , കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ പ​ട്ട​യം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​ട്ട​യ പ്ര​ശ്ന​ങ്ങ​ളു​ള്ള മേ​ഖ​ല​യാ​ണ് കൊ​ല്ല​മു​ള്ള വി​ല്ലേ​ജ്. 2434ഹെ​ക്ട​ർ ക​ര​മ​ട​വ് സ്ഥ​ല​ത്തി​നും 439 ഹെ​ക്ട​ർ പു​റ​മ്പോ​ക്ക് സ്ഥ​ല​ത്തി​നും 346 ഹെ​ക്ട​ർ ത​രി​ശ് സ്ഥ​ല​ത്തി​നും വ​ന​ഭൂ​മി​ക്കും ഉ​ൾ​പ്പെ​ടെ​യാ​ണ് ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തു​ന്ന​ത്.

4400 ഹെ​ക്ട​ർ സ്ഥ​ല​ത്തി​ൻ​റെ ഡി​ജി​റ്റ​ൽ സ​ർ​വേ​യാ​ണ് ന​ട​ത്തു​ന്ന​ത് ആ​ദ്യ​ഘ​ട്ട​മാ​യി സ​ർ​വീ​സ് കോ​ള​നി​യി​ലെ ഡി​ജി​റ്റ​ൽ സ​ർ​വേ​യാ​ണ് ആ​രം​ഭി​ച്ച​ത്. ര​ണ്ട് മെ​ഷീ​നു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി. ​കെ. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​തീ​ഷ് കെ. ​പ​ണി​ക്ക​ർ, സ​ർ​വേ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡി. ​മോ​ഹ​ൻ ദേ​വ്, മാ​സ്റ്റ​ർ ട്രെ​യി​ന​ർ കെ. ​കെ. ഹ​രി​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ര​മാ​ദേ​വി, സി​റി​യ​ക് തോ​മ​സ്, ജോ​യി ജോ​സ​ഫ്, റെ​സി ജോ​ഷി,സ​ർ​വ്വേ സൂ​പ്ര​ണ്ട് ടി. ​ഗീ​താ കു​മാ​രി, സ​ർ​വേ​യ​ർ എ. ​ജി. രാ​ഹു​ൽ, പി. ​ജി. പ്ര​സ​ന്ന​ൻ, ജോ​സ് പാ​ത്ര​മാ​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.