സ​ജി അ​ല​ക്സ് കേ​ര​ള കോ​ൺ​. - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Saturday, September 7, 2024 3:00 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി സ​ജി അ​ല​ക്സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

1986ൽ ​മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​റാ​യി പ​രു​മ​ല പ​മ്പ കോ​ളേ​ജി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ജി അ​ല​ക്സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഓ​ഫീ​സ് ചാ​ർ​ജു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.

കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌, ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു. തു​ട​ർ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി, സെ​ക്ര​ട്ടേറി​യ​റ്റ് എ​ന്നീ ഘ​ട​ക​ങ്ങ​ളി​ൽ അം​ഗ​മാ​യി.

2015 ൽ ​പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു. തി​രു​വ​ല്ല വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി​യാ​ണ്.

ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റുമാ​രാ​യി തോ​മ​സ് മാ​ത്യു ഇ​ട​യാ​റ​ന്മു​ള, സോ​മ​ന്‍ താ​മ​ര​ച്ചാ​ലി​ല്‍, പി.​കെ ജേ​ക്ക​ബ് എ​ന്നി​വ​രും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി ഏ​ബ്ര​ഹാം വാ​ഴ​യി​ല്‍ (ഓ​ഫീ​സ് ചാ​ര്‍​ജ്), ഷെ​റി തോ​മ​സ്, റ​ഷീ​ദ് മു​ള​ന്ത​റ, ജേ​ക്ക​ബ് മാ​മ്മ​ന്‍ വ​ട്ട​ശേ​രി, ജേ​ക്ക​ബ് ഇ​ര​ട്ട​പു​ളി​ക്ക​ന്‍, സാം ​ജോ​യി​ക്കു​ട്ടി, ജെ​റി അ​ല​ക്‌​സ്, ബി​ബി​ന്‍ ക​ല്ലം​പ​റ​മ്പി​ല്‍, മാ​ത്യു മ​രോ​ട്ടി​മൂ​ട്ടി​ല്‍ എ​ന്നി​വ​രും ട്ര​ഷ​റാ​യി രാ​ജീ​വ് വ​ഞ്ചി​പ്പാ​ല​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ് , ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.