ജി​ല്ലാ എ​ക്‌​സൈ​സ് ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ത്തി​ന്
Sunday, September 8, 2024 3:03 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ എ​ക്‌​സൈ​സ് ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ത്തി​നു ന​ട​ക്കും. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ജം​ഗ്ഷ​നി​ലാ​ണ് സ്വ​ന്തം കെ​ട്ടി​ടം. നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട ശാ​സ്താ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​യി വാ​ട​കക്കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.

2,74,33,445 രൂ​പ പ്ലാ​ന്‍ ഫ​ണ്ടി​ല്‍നി​ന്നും ചെ​ല​വ​ഴി​ച്ചാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ക്‌​സൈ​സ് കോം​പ്ല​ക്‌​സ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കിയ​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ വാ​ട​ക​യ്ക്കു പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സ്, എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍​സ് സ്‌​ക്വാ​ഡ് ഓ​ഫീ​സ്, എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം എ​ന്നി​ങ്ങ​നെ അ​ഞ്ച് ഓ​ഫീ​സു​ക​ളാ​ണ് എ​ക്‌​സൈ​സ് കോം​പ്ല​ക്‌​സി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്.

എ​ക്‌​സൈ​സ് കോം​പ്ല​ക്‌​സ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ മാ​സ​വാ​ട​ക ഇ​ന​ത്തി​ല്‍ ന​ല്‍​കി​യി​രു​ന്ന 1.25 ല​ക്ഷം രൂ​പ സ​ര്‍​ക്കാ​രി​ന് ലാ​ഭി​ക്കാ​ന്‍ ക​ഴി​യും. 2017 മു​ത​ല്‍ ആ​രം​ഭി​ച്ച ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലെ​ത്തു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി. ​റോ​ബ​ര്‍​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ജി​ല്ലാ എ​ക്‌​സൈ​സ് കോം​പ്ല​ക്‌​സി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ത്തി​നു രാ​വി​ലെ 9.30ന് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ര്‍​വ​ഹി​ക്കും. നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ആ​ന്‍റോ ​ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍, ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​ജി. വി​നോ​ദ് കു​മാ​ര്‍, അ​ഡീ​ഷ​ണ​ല്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. ഗോ​പ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് ക​ളീ​ക്ക​ല്‍, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ രാ​ജീ​വ് ബി. ​നാ​യ​ര്‍, അ​യൂ​ബ്ഖാ​ന്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ആ​ചാ​രി, സാ​ബു തോ​മ​സ്, ഷാ​ജി തു​ട​ങ്ങി​യവ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.